തമിഴ്നാട് സ്വദേശിയുടെ ജഡം താമസസ്ഥലത്ത് അഴുകിയ നിലയിൽ

തൃക്കരിപ്പൂർ : വീടുകൾ തോറും വെള്ളിയാഭരണങ്ങൾ വിൽപ്പന നടത്തിയിരുന്ന തമിഴ്നാട് സ്വദേശിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. മുറിയിൽ നിന്ന് ദുർഗന്ധമുയർന്നതിനെത്തുടർന്ന് പരിസരവാസികൾ നടത്തിയ പരിശോധനയിലാണ് അഴുകിത്തുടങ്ങിയ മൃതദേഹം കണ്ടെത്തിയത്. തമിഴ്നാട് കന്യാകുമാരി സ്വദേശിയും വെള്ളിയാഭരണ വിൽപ്പനക്കാരനുമായ സോമു മുതലിയാർ ചെട്ടിയാരെയാണ് 68, മാണിയാട്ട് സഹകരണ ബാങ്കിന് സമീപത്തെ സ്വകാര്യ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സോമു ചെട്ടിയാർ താമസിച്ചിരുന്ന മുറിയിൽ നിന്നും അസഹ്യമായ ദുർഗന്ധമുയർന്നതിനെത്തുടർന്നാണ് പരിസരവാസികൾ മുറി പരിശോധിച്ചത്. മൃതദേഹത്തിന് 3 ദിവസത്തെ പഴക്കമുണ്ട്. ചന്തേര പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. പിലിക്കോട്, ചീമേനി, പടന്ന, തൃക്കരിപ്പൂർ, ചെറുവത്തൂർ മുതലായ പഞ്ചായത്തുകളിൽ വാടുകൾ തോറും കയറിയിറങ്ങി വെള്ളിയാഭരണങ്ങളുടെ കച്ചവടം നടത്തിയിരുന്നയാളാണ് സോമു മുതലിയാർ ചെട്ടിയാർ.

LatestDaily

Read Previous

തോമസ് വ്യത്യസ്തനായ കള്ളൻ

Read Next

പുലിപ്പേടി, ഇരിയയിൽ വനം വകുപ്പിന്റെ ക്യാമറ