ഇൻസ്റ്റാഗ്രാം പ്രണയം: പെൺകുട്ടി വീടുവിട്ടു

തൃക്കരിപ്പൂർ : ഇൻസ്റ്റാഗ്രാമിൽ പരിചയപ്പെട്ട യുവാവിനൊപ്പം പത്തൊമ്പതുകാരി വീടുവിട്ടു. തൃക്കരിപ്പൂർ ഒളവറ  കുറ്റിച്ചിയിൽ നിന്നാണ് 19 കാരി പത്തനംതിട്ട സ്വദേശിയോടൊപ്പം വീടുവിട്ടത്. ഒളവറ കുറ്റിച്ചിയിലെ എം.ബി. സാഹിറയുടെ മകൾ റുഖിയത്ത് സനയെയാണ് ഇന്നലെ സന്ധ്യയ്ക്ക് 7- 30 മുതൽ കാണാതായത്.

മകൾ പത്തനംതിട്ട സ്വദേശി രോഹിത്തിനൊപ്പം പോയതായി സംശയിക്കുന്നുവെന്നാണ് സാഹിറയുടെ പരാതി. രോഹിത്ത് ഇന്നലെ പകൽ ഒളവറയിലും പരിസര പ്രദേശങ്ങളിലും വാഹനത്തിൽ കറങ്ങി നടന്നിരുന്നതായി സൂചനയുണ്ട്. ഇന്നലെ സന്ധ്യയ്ക്ക് വാഹനത്തിലെത്തിയ രോഹിത്തിനൊപ്പം റുഖിയത്ത് സന പോയതായി സംശയിക്കുന്നു.  പരാതിയിൽ ചന്തേര പോലീസ് കേസെടുത്ത്  അന്വേഷണമാരംഭിച്ചു

Read Previous

കോൺഗ്രസ് നേതൃത്വ നിരയിലെ സൗമ്യ ദീപം അണഞ്ഞു

Read Next

ഭർതൃമതിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതിന് കേസ്