റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ യുവാവ് അടിച്ചുതകർത്തു

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ടിക്കറ്റ് കൗണ്ടറിന്റെ ചില്ലുകൾ അടിച്ചുടച്ച യുവാവിനെതിരെ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5 മണിക്കാണ് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ ആവിക്കരയിലെ അനീസ് 22, പരാക്രമം കാണിച്ചത്. ടിക്കറ്റ് കൗണ്ടറിൽ ബഹളമുണ്ടാക്കിയ അനീസ് കൗണ്ടറിന്റെ ചില്ലുകൾ കൈകൊണ്ട് അടിച്ച് തകർക്കുകയായിരുന്നു.

ആക്രമത്തിനിടെ ചില്ല് തറച്ച് കയറി യുവാവിന് സാരമായി പരിക്കേറ്റു. യുവാവ് പോലീസ് കാവലിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ടിക്കറ്റ് ലഭിക്കാൻ താമസിച്ചതാണ് അക്രമത്തിന് കാരണമെന്ന് സൂചനയുണ്ട്. സംഭവത്തിൽ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ ചീഫ് കൊമേഴ്സ്യൽ ക്ലാർക്ക് പപ്പുലാൽ മീണയുടെ 38, പരാതിയിൽ  ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടർ അടിച്ചുതകർത്തതിൽ 25,000 രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പരാതി. ആക്രമണത്തിനിടിെട ചില്ല് തറച്ച് പപ്പുലാൽ മീണയ്ക്കും പരിക്കേറ്റു.

Read Previous

ഭർതൃമതിയുടെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പ്രചരിപ്പിച്ചതിന് കേസ്

Read Next

വിശാല മതനിരപേക്ഷ സഖ്യത്തിന് കടമ്പകളേറെ