പുലിപ്പേടി, ഇരിയയിൽ വനം വകുപ്പിന്റെ ക്യാമറ

കാഞ്ഞങ്ങാട്: പുലിപ്പേടി പരന്ന ഇരിയ ബംഗ്ളാവ് ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയിൽ ആദ്യ ദിവസം ചിത്രങ്ങളൊന്നും പതിഞ്ഞില്ല. ഇരിയ ബംഗ്ളാവ് ഭാഗത്ത് പുലിയെ കണ്ടെന്ന പ്രദേശവാസിയുടെ വെളിപ്പെടുത്തലിനെത്തുടർന്നാണ് പ്രദേശത്ത് വനം വകുപ്പ് ക്യാമറ സ്ഥാപിച്ചത്. ഇന്നലെ രാത്രി വൈകും വരെ ഫോറസ്റ്റ് റേഞ്ച് ഓഫീസർ കെ. അഷ്റഫിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നുവെങ്കിലും,  ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങളൊന്നും കണ്ടെത്തിയില്ല, രണ്ടു ദിവസം പ്രദേശത്ത് നിരീക്ഷണ ക്യാമറയുടെ സാന്നിദ്ധ്യമുണ്ടാകും.

തന്റെ ഇരുചക്രവാഹനത്തിന് കുറുകെ പുലി ഓടിപ്പോകുന്നത് കണ്ടുവെന്നാണ് പ്രദേശവാസിയുടെ വെളിപ്പെടുത്തൽ. സ്ഥലത്ത് നിന്നും കണ്ടെത്തിയ കാൽപ്പാടുകൾ പുലിയുടേതല്ലെന്ന്  വനം വകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. വാഹനത്തിന് കുറുകെ ചാടിയത്  കാട്ടുപൂച്ചയാകാൻ സാധ്യതയുണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകുന്ന വിശദീകരണം. കാട്ടുപൂച്ചകൾ വലിപ്പമുള്ള ജീവികളാണ്. ഒറ്റ നോട്ടത്തിൽ പുലിയുടെ രൂപവുമായി സാദൃശ്യം തോന്നുമെങ്കിലും, ഇവ മനുഷ്യരെ ആക്രമിക്കാറില്ല. രണ്ട് ദിവസം ക്യാമറ വഴി പ്രദേശത്ത് നിരീക്ഷണം നടത്താനാണ് വനം വകുപ്പിന്റെ തീരുമാനം.

LatestDaily

Read Previous

തമിഴ്നാട് സ്വദേശിയുടെ ജഡം താമസസ്ഥലത്ത് അഴുകിയ നിലയിൽ

Read Next

കിണർ പുതുക്കിപ്പണിതു