അതിഞ്ഞാൽ: അപകടത്തിൽ തകർന്ന പൊതുകിണർ പുതുക്കി പണിതു. രണ്ടു മാസം മുമ്പ് അപകടത്തിൽ തകർന്ന് ജനങ്ങൾക്ക് ഭീഷണിയായ അതിഞ്ഞാൽ ബസ്റ്റോപ്പിന് സമീപത്തുള്ള പൊതുകിണർ അപകടം വരുത്തിയ വാഹന ഉടമയുടെ ചെലവിൽ തന്നെ പുതുക്കിപ്പണിതു. പൊതുകിണർ അപകടാവസ്ഥയിലുള്ള വാർച്ച ലേറ്റസ്റ്റ് ഒരാഴ്ച മുമ്പ് പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട അരയാൽ ബ്രദേഴ്സ് ഭാരവാഹികൾ ഹോസ്ദുർഗ്ഗ് പോലീസുമായി ബന്ധപ്പെട്ടു. അപകടം വരുത്തിയ വാഹന ഉടമയെ പോലീസ് വിളിച്ചു തകർന്ന കിണർ പുനർനിർമ്മിക്കാൻ ആവശ്യപ്പെടുകയായിരുന്നു.