ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ : തളിപ്പറമ്പിൽ 16കാരിയെ പീഡിപ്പിച്ച സംഗീതാധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിനെതിരെയാണ് 50, തളിപ്പറമ്പ് അതിവേഗ പോക്സോ സ്പെഷ്യൽ കോടതി ജഡ്ജി സി മുജീബ് റഹ്മാൻ ശിക്ഷ വിധിച്ചത്.
പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് അധ്യാപകനെതിരെ രണ്ടു വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. 2015ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. കരുവാഞ്ചേരിയിലെ സംഗീത പഠന സ്ഥാപനത്തിൽ അവധിക്കാലത്ത് ഓർഗൻ പഠിക്കാനെത്തിയതായിരുന്നു പെൺകുട്ടി.
തുടർന്ന് അധ്യാപകൻ പല ദിവസങ്ങളിലായി പെൺകുട്ടിയെ സ്ഥാപനത്തിൽ വെച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവം അക്കാലത്ത് ഏറെ വിവാദമുണ്ടാക്കിയിരുന്നു. കേസിൽ 15 സാക്ഷികളെയാണ് വിസ്തരിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ളിക് പ്രോസിക്യൂട്ടർ ഷെറി മോൾ ജോസ് ഹാജരായി. അന്നത്തെ ആലക്കോട് സിഐ പികെ സുധാകരനാണ് കേസ് അന്വേഷിച്ചത്.