ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഐഎൻടിയുസി – വി.ഡി സതീശൻ തർക്കത്തിൽ വിഡി സതീശനെ തള്ളി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. കോൺഗ്രസ് സംഘടനയായ ഐഎൻടിയുസിയെ വിഡി സതീശൻ തള്ളിപ്പറഞ്ഞതിനെച്ചൊല്ലിയുണ്ടായ തർക്കത്തിലാണ് കെ. സുധാകരൻ നിലപാട് വ്യക്തമാക്കിയത്. ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനയല്ലെന്ന പ്രതിപക്ഷ നതാവിന്റെ പ്രസ്താവനയ്ക്കെതിരെ കോട്ടയം ചങ്ങനാശ്ശേരിയിൽ നിന്നാണ് ആദ്യ പ്രതികരണമുണ്ടായത്.
സതീശനെതിരെ പരസ്യമായി പ്രകടനം നടത്തിയ തൊഴിലാളി സംഘടന വിഡി.സതീശനെ കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യുമെന്ന് വരെ തുറന്നടിച്ചിരുന്നു. 1947-ൽ രൂപീകൃതമായത് മുതൽ കോൺഗ്രസിനോടൊപ്പം നിന്ന് പ്രവർത്തിച്ച സംഘടനയെ പ്രതിപക്ഷ നേതാവ് തള്ളിപ്പറഞ്ഞതിൽ സംഘടനാ നേതാക്കൾക്കടക്കം പ്രതിഷേധമുണ്ടായിരുന്നു. ഈ പ്രതിഷേധത്തെ തണുപ്പിക്കാൻ കെ. സുധാകരൻ കഴിഞ്ഞ ദിവസം ഐഎൻടിയുസി നേതാവ് ആർ. ചന്ദ്രശേഖരനുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്ക് പിന്നാലെയാണ് ഐഎൻടിയുസി പോഷക സംഘടനകളെക്കാൾ മുകളിലാണെന്ന് കെ. സുധാകരൻ പ്രഖ്യാപിച്ചത്.
ചങ്ങനാശ്ശേരിയിൽ ഐഎൻടിയുസി പ്രവർത്തകരെ കുത്തിയിളക്കിയതിന് പിന്നിൽ രമേശ് ചെന്നിത്തലയാണെന്ന് വിഡി. സതീശൻ സംശയിക്കുന്നു. അതേ സമയം ആരോപണങ്ങളുടെ കുന്തമുന തനിക്കെതിരെ നീളുന്നതിനെതിരെ രമേശ് ചെന്നിത്തലയും രംഗത്തു വന്നു. താൻ അത്ര ചീപ്പല്ലെന്നാണ് രമേശ് ചെന്നിത്തലയുടെ പ്രസ്താവന. താൻ സ്ഥാനമോഹിയല്ലെന്നും , രമേശ് ചെന്നിത്തല പറഞ്ഞിരുന്നു.
താൻ ചീപ്പല്ലെന്ന രമേശ് ചെന്നിത്തലയുടെ പ്രസ്താവന വിഡി. സതീശനെതിരെയുള്ള അമ്പാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും പടിയിറക്കി തന്നെ മൂലക്കിരുത്തിയതിന് പിന്നിൽ വിഡി. സതീശനാണെന്ന ബോധ്യമാണ് ചെന്നിത്തലയുടെ പ്രസ്താവനയ്ക്ക് പിന്നിൽ. വിഡി. സതീശൻ പ്രതിപക്ഷ നേതാവിന്റെ സ്ഥാനം ഏറ്റെടുത്തത് മുതൽ ചെന്നിത്തലയും സതീശനും വിരുദ്ധധ്രുവങ്ങളിലാണ്.
ഏറ്റവുമൊടുവിൽ വിഡി.സതീശനെതിരെ രമേശ് ചെന്നിത്തല കോൺഗ്രസ് ഹൈക്കമാന്റിന് പരാതി നൽകിയിരിക്കുകയാണ്. കോൺഗ്രസിൽ പുതുതായി രൂപംകൊണ്ട കെ.സി- വേണുഗോപാൽ- വിഡി സതീശൻ അച്ചു തണ്ട് കെ.പിസിസിയിൽ പിടിമുറുക്കുന്നതിൽ കെ. സുധാകരനും ആശങ്കയുള്ളതിനാൽ അദ്ദേഹത്തിന്റെ അറിവോടെ തന്നെയാണ് ചെന്നിത്തല ഹൈക്കമാന്റിന് പരാതി നൽകിയത്.
ഐഎൻടിയുസി കോൺഗ്രസിന്റെ പോഷക സംഘടനകളേക്കാൾ മുകളിലാണെന്ന പ്രസ്താവന വഴി വിഡി. സതീശനെ കെ. സുധാകരൻ താൽക്കാലികമായി അടിച്ചൊതുക്കിയിരിക്കുകയാണ്. പ്രസ്താവന വഴി ഐഎൻടിയുസി പ്രവർത്തകരുടെ പരാതി പരിഹരിക്കാനും ആർ. ചന്ദ്രശേഖരനെ ഒപ്പം നിർത്താനും കെ. സുധാകരന് കഴിഞ്ഞുവെന്നതാണ് അദ്ദേഹത്തിന്റെ രാഷ്ട്രീയനേട്ടം.