ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കണ്ണൂർ : കെ.റെയിൽ വിഷയത്തിൽ ഒരു കേന്ദ്രമന്ത്രി കേരളത്തിൽ വീടുകൾ കയറി വികസനം വേണ്ടെന്ന് പറയുമ്പോൾ, പ്രധാനമന്ത്രി നരേന്ദ്രമോദി കെ.റെയിലിനോട് അങ്ങേയറ്റം മര്യാദ പുലർത്തിയാണ് സംസാരിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പിണറായി വിജയൻ രണ്ടാം സർക്കാറിന്റെ ഒന്നാം വാർഷികച്ചടങ്ങുകൾ കണ്ണൂരിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കെ.റെയിലും ദേശീയപാത വികസനവും കേരളത്തിൽ നല്ലനിലയിൽ തന്നെ യാഥാർത്ഥ്യമാക്കും. കെ.റെയിൽ ഇന്നത്തെ തലമുറയ്ക്കല്ല, മറിച്ച് നാളെത്തെ തലമുറയ്ക്ക് വേണ്ടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കെ.റെയിൽ വിഷയത്തിൽ സാമൂഹികാഘാത പഠനം നടക്കട്ടെയെന്ന് സുപ്രീം കോടതി പോലും നിർദ്ദേശിച്ച കാര്യം മുഖ്യമന്ത്രി എടുത്തു പറഞ്ഞു.
കെ.റെയിലിൽ ഭൂമി നഷ്ടപ്പെടുന്ന കുടുംബങ്ങൾക്ക് നല്ലനിലയിൽ തന്നെ നഷ്ട പരിഹാരം ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയം നോക്കാത്ത വികസനമാണ് കേരളത്തിൽ ഭൂരിഭാഗവും നോക്കിക്കാണുന്നത്. മാറിമാറി വന്ന യുഡിഎഫ് സർക്കാരുകൾക്ക് കേരളത്തിൽ ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. ഉമ്മൻചാണ്ടി വികസനത്തിന്റെ നാലയലത്തെക്കുറിച്ച് പോലും ആലോചിച്ചില്ല.
ദേശീയപാത എത്രമീറ്റർ വീതിയിലായിരിക്കണമെന്ന് ഉറപ്പിക്കാൻ പോലും ഉമ്മൻചാണ്ടിക്ക് കഴിഞ്ഞിരുന്നില്ല. വരും തലമുറയ്ക്ക് വേണ്ടി കെ.റെയിൽ യാഥാർത്ഥ്യമാക്കാൻ കേരളത്തിലെ ജനങ്ങളുടെ ഉറച്ച പിന്തുണ അനിവാര്യമാണെന്ന് കരഘോഷങ്ങൾക്കിടയിൽ മുഖ്യമന്ത്രി പറഞ്ഞു.