അനധികൃത ദത്തെടുക്കൽ 3 പേർക്കെതിരെ കേസ്

ബേക്കൽ നവജാത ശിശുവിനെ മാനദണ്ഡങ്ങൾ പാലിക്കാതെ ദത്തെടുത്തെന്ന പരാതിയിൽ 3 പേർക്കെതിരെ ബേക്കൽ പോലീസ് ബാലനീതി ആക്ട് പ്രകാരം കേസെടുത്തു. ജില്ലാ ശിശുസംരക്ഷണ ഓഫീസർ സി.ഏ ബിന്ദുവിന്റെ റിപ്പോർട്ട് പ്രകാരം കോട്ടിക്കുളം മലാങ്കുന്നിലെ ഷെയ്ഖ് ഇസ്്മായിൽ 62, മകൾ ഷമീമ 37, മുംബൈ സ്വദേശിനിയായ ഇടനിലക്കാരി സുഹ്്റാബി 43, എന്നിവർക്കെതിരെയാണ് ബേക്കൽ പോലീസ് ജെജെ.ആക്ട്  പ്രകാരം കേസെടുത്തത്.

ബാലനീതി ആക്ട് പ്രകാരമുള്ള വകുപ്പുകൾ പാലിക്കാതെ 48,  ദിവസം പ്രായമുള്ള ആൺകുട്ടിയെ ദത്തെടുത്തതിനാണ് 3 പേർക്കുമെതിരെ ബേക്കൽ പോലീസ് കേസെടുത്തത്.  മുംബൈ സ്വദേശിനിയായ സുഹ്്റാബി വഴിയാണ് ഷെയ്ഖ് ഇസ്്മായിൽ മകൾക്ക് വേണ്ടി നവജാത ശിശുവിനെ നിയമങ്ങൾ പാലിക്കാതെ ദത്തെടുത്തത്.

Read Previous

കെറെയിൽ വിഷയത്തിൽ പ്രധാനമന്ത്രി മര്യാദ കാണിച്ചു: മുഖ്യമന്ത്രി

Read Next

പ്രതിപക്ഷ നേതാവിനെ തള്ളിപ്പറഞ്ഞ് കെപിസിസി പ്രസിഡണ്ട്