ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: കാസർകോട് ജില്ലയിൽ വനംതൊഴിലാളികളിൽ അമ്പതുശതമാനം പേരും അറുപതിലും എഴുപതിലുമെത്തിയവർ. ഇവരിൽ ഭൂരിഭാഗം പേരും സിഐടിയു, ഏഐടിയുസി, ബിഎംഎസ്, ഐഎൻടിയുസി വിഭാഗത്തിൽപ്പെട്ട തൊഴിലാളികളാണ്. കാട് സംരക്ഷണത്തിലേർപ്പെട്ട ഇരുന്നൂറോളം തൊഴിലാളികൾ ജില്ലയിൽ സർക്കാർ ശമ്പളം പറ്റുന്നവരാണ്. അമ്പത്തിയാറ് വയസ്സിന് ശേഷം ഇവർ സർക്കാർ ശമ്പളം പറ്റുന്നത് നിയമ വിരുദ്ധവും കുറ്റകരവുമാണ്.
പതിനഞ്ചു വർഷത്തോളം കാടുകളിൽ ജോലി ചെയ്ത വിവിധ തൊഴിലാളി യൂണിയനുകളിൽപ്പെട്ടവരെ പിരിച്ചുവിട്ട് പുതിയ തൊഴിലാളികൾക്ക് അവസരം നൽകണമെന്ന് വനംവകുപ്പ് മന്ത്രി ഏ.കെ. ശശീന്ദ്രന്റെ പാർട്ടിയായ നാഷണിലിസ്റ്റ് കോൺഗ്രസ് കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടതിന് പിന്നിൽ വനംതൊഴിലാളികളുടെ പ്രായാധിക്യം തന്നെയാണ്.
പ്രായം അറുപതുകഴിഞ്ഞ വനം തൊഴിലാളികളെ പിരിച്ചുവിടണമെന്ന ആവശ്യത്തോട് ഇടതുതൊഴിലാളി സംഘടനകളായ സിഐടിയുവും ഐഎൻടിയുസിയും കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും, പ്രായപരിധി കഴിഞ്ഞവരെ വനം സംരക്ഷണ ജോലികളിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം എൻസിപി കാസർകോട് ജില്ലാ കമ്മിറ്റി ശക്തമായി ഉയർത്തിയിട്ടുണ്ട്. ഈ ആവശ്യമുന്നയിച്ച് പാർട്ടി വനം മന്ത്രിക്കും എൻസിപി സംസ്ഥാന അധ്യക്ഷൻ പി.സി. ചാക്കോയ്ക്കും തീരുമാനം അറിയിച്ചുകഴിഞ്ഞു. ഏപ്രിൽ 11-ന് പി.സി. ചാക്കോയും സംസ്ഥാന ഭാരവാഹികളും കാസർകോട്ടെത്തുന്നുണ്ട്.