ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ചെറുവത്തൂർ  : ഇരുചക്രവാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ദേശീയപാതയിൽ പിലിക്കോട് മട്ടലായി ശിവക്ഷേത്രത്തിന് സമീപത്താണ് ഇന്നലെ സന്ധ്യയ്ക്ക് ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ചത്. തൃക്കരിപ്പൂരിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനും, കാടങ്കോട് കൊട്ടാരം വാതുക്കലെ വി.രാജേഷ് – വി.പ്രീത ദമ്പതികളുടെ മകനുമായ വി.വി.അഖിലാണ് 25, വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചത്.

അഖിൽ ഒാടിച്ചിരുന്ന ഇരുചക്രവാഹനവും കൊടക്കാട് വേങ്ങപ്പാറയിലെ ടി.കുഞ്ഞിക്കണ്ണൻ 52, ഒാടിച്ചിരുന്ന സ്കൂട്ടിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അഖിലിനെ പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ വഴിമധ്യേയാണ് മരണം. അപകടത്തിൽ പരിക്കേറ്റ സിപിഎം തൃക്കരിപ്പൂർ ഏരിയാക്കമ്മിറ്റിയംഗം ടി.കുഞ്ഞിക്കണ്ണൻ ആശുപത്രിയിൽ ചികിത്സയിലാണ്.

അഖിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ച് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. അശ്വതിയാണ് അഖിലിന്റെ സഹോദരി. വാഹനങ്ങൾ കൂട്ടിയിടിച്ചതിനെത്തുടർന്ന് അഖിൽ ഒാടിച്ചിരുന്ന കെ.എൽ.58എൻ 2216 നമ്പർ മോട്ടോർ സൈക്കിൾ നിയന്ത്രണം തെറ്റി റോഡരികിലെ ആൽമരത്തിലിടിച്ചിരുന്നു.

LatestDaily

Read Previous

വായ്പ്പ വാങ്ങാത്ത ആൾക്ക് ജപ്്തി നോട്ടീസ്

Read Next

ഓട്ടോ മറിഞ്ഞ് മരിച്ചയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്