ഓട്ടോ മറിഞ്ഞ് മരിച്ചയാൾക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്

ബേക്കൽ : ഓട്ടോ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ച ഒാട്ടോ ഡ്രൈവർക്കെതിരെ മനഃപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് കേസ്. മാർച്ച് 31 ന് വൈകുന്നേരം പള്ളിക്കരയിലാണ് ഒാട്ടോ നിയന്ത്രണം തെറ്റി മതിലിടിച്ച് മറിഞ്ഞ് ഒാട്ടോ ഡ്രൈവർ മരിച്ചത്. പള്ളിക്കര തൊട്ടി ഏ.കെ.ഹൗസിൽ കുഞ്ഞബ്ദുള്ള ആലക്കോടിന്റെ മകൻ ഏ.കെ.ഹനീഫയാണ് 52, പള്ളിക്കര ബിലാൽ നഗറിൽ നിന്നും ഹദ്ദാദ് നഗറിലേക്ക് പോകുന്ന  വഴിയിൽ ഓട്ടോ മതിലിലിനിടിച്ച്  മറിഞ്ഞത്. ഹനീഫ ഒാടിച്ചിരുന്ന കെ.എൽ.60 ക്യു 792 നമ്പർ ഒാട്ടോയാണ് നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞത്. പ്രസ്തുത സംഭവത്തിൽ ഒാട്ടോ മറിഞ്ഞ് മരിച്ച ഹനീഫയെ പ്രതിയാക്കിയാണ് ബേക്കൽ പോലീസ് കേസെടുത്തത്.

Read Previous

ഇരു ചക്രവാഹനങ്ങൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Read Next

സംയുക്ത നികുതിക്കൊള്ള