ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു

ബേക്കൽ  : ഒാട്ടോ നിയന്ത്രണം തെറ്റി തലകീഴായി മറിഞ്ഞ് ഒാട്ടോ ഡ്രൈവർ മരിച്ച സംഭവത്തിൽ ബേക്കൽ പോലീസ് കേസെടുത്തു. ഇന്നലെ വൈകുന്നേരം ബേക്കൽ ഹദ്ദാദ് നഗറിൽ വലിയവളപ്പിനടുത്താണ് ഒാട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചത്.

പള്ളിക്കര തൊട്ടിയിലെ കുഞ്ഞബ്ദുള്ള ഹാജിയുടെയും നഫീസയുടെയും മകൻ, തൊട്ടി ഏ.കെ.ഹൗസിൽ ഹനീഫയാണ് 55, ഒാട്ടോഅപകടത്തിൽ മരിച്ചത്.സ്കൂൾ കുട്ടികളെ ഇറക്കിയ ശേഷം തിരികെ കല്ലിങ്കാലിലേക്ക് വരുന്നതിനിടെയാണ് ഒാട്ടോ വലിയവളപ്പിലെ വളവിൽ തലകീഴായി മറിഞ്ഞത്. ഹനീഫയുടെ രക്ത സമ്മർദ്ദം പെട്ടെന്ന് കുറഞ്ഞതാണ് അപകട കാരണമെന്ന് കരുതുന്നു.

മൃതദേഹം ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തി. കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ : ഫാത്തിമ, മക്കൾ  : അൽഫ ജന്നത്ത്, സഹോദരങ്ങൾ : ഷാജഹാൻ, ജമാലുദ്ദീൻ, സുഹറ, സുമിന.

Read Previous

ട്രെയിനിൽ നിന്ന് വീണ യാത്രക്കാരന്റെ കാലുകളറ്റു

Read Next

ഐ.എൻ എൽ ജില്ലാ കമ്മിറ്റി എം. ഹമീദ്്ഹാജി പ്രസിഡണ്ട്