കാഞ്ഞങ്ങാട് : ട്രെയിനിൽ കയറുന്നതിനിടെ തെന്നി വീണ് തൃശ്ശൂർ ഇരിങ്ങാലക്കുട സ്വദേശിയുടെ കാലുകളറ്റു. ഇന്നലെ രാത്രി കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറുന്നതിനിടെ തെന്നി വീണ് പ്ലാറ്റ് ഫോമിനും ട്രെയിനിനുമിടയിൽ കാൽ കുരുങ്ങിയാണ് യാത്രക്കാരന്റെ ഇരുകാലുകളും മുറിഞ്ഞ് തൂങ്ങിയത്. എറണാകുളത്തുനിന്നും നിസ്സാമുദ്ദീനിലേക്ക് പോകുന്ന മംഗളാ ലക്ഷദ്വീപ് എക്സ്പ്രസിൽ കയറുന്നതിനിടെയാണ് ഇരിങ്ങാലക്കുട സ്വദേശി ഹരിഹരന് 55, അപകടമുണ്ടായത്. അഗ്നി രക്ഷാ സേന സ്ഥലത്തെത്തി ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയും, തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുകയുമായിരുന്നു.