ആടിനെ പീഡിപ്പിച്ച ശെന്തിൽ നല്ല പൊറോട്ട മേയ്ക്കർ

കാഞ്ഞങ്ങാട് : ഗർഭിണിയായ ആടിനെ ബലാൽസംഗം ചെയ്ത് ശ്വാസംമുട്ടിച്ചു കൊന്ന കേസിൽ അറസ്റ്റിലായ തമിഴ്നാട് മണിക്കോട്ടൈ മേലപ്പാട്ട് അറന്താക്കൽ തങ്കവേലു മകൻ ശെന്തിൽകുമാർ  37, പൊറോട്ട ഉണ്ടാക്കുന്നതിൽ അഗ്രഗണ്യൻ. ശെന്തിൽ അടിച്ചെടുത്ത് ചുട്ടെടുക്കുന്ന പൊറോട്ടയ്ക്ക് നഗരഹൃദയത്തിലുള്ള ഹോട്ടലിൽ ആവശ്യക്കാർ ഏറെയാണ്. അഞ്ചുമാസം മുമ്പാണ് ശെന്തിൽകുമാർ ഈ ഹോട്ടലിൽ പൊറോട്ട മേയ്ക്കറായി ജോലിയിൽ കയറിയത്.

ജോലിയിൽ നല്ല ആത്മാർത്ഥതയുണ്ടായിരുന്നു. ഹോട്ടലിന് എതിർവശത്ത് ഹോട്ടൽ വകയിലുള്ള വാടകവീട്ടിലാണ് ശെന്തിൽകുമാർ താമസിച്ചിരുന്നത്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ശേഷമാണ് ശെന്തിൽകുമാർ മതിൽ ചാടി ഹോട്ടലിന് പിറകിലുള്ള ആട്ടിൻ കൂട്ടിലെത്തി പെൺ ആടിനെ കെട്ടിയിടത്തുനിന്ന്  അഴിച്ചുമാറ്റി തൊട്ടടുത്തുള്ള ശുചിമുറിയിൽ കൊണ്ടുപോയി ലൈംഗീകമായി പീഡിപ്പിച്ചത്.

കരച്ചിൽ പുറത്തുകേൾക്കാതിരിക്കാൻ ആട്ടിന്റെ വായും മൂക്കും  തുണിമൂടിക്കെട്ടിയതായി കരുതുന്നു. പീഡനം നടന്നു കഴിഞ്ഞപ്പോഴേയ്ക്കും  ശ്വാസംമുട്ടി ആട് ചത്തുപോയിരുന്നു. മാർച്ച് 29- ന് ചൊവ്വാഴ്ച പുലർച്ചെയാണ് പീഡനം നടന്നത്. ശെന്തിലിനൊപ്പം മറ്റുരണ്ടുപേർകൂടി ആടിനെ ലൈംഗീകമായി പീഡിപ്പിച്ചതായി കേസന്വേഷണസംഘം സംശയിക്കുന്നു . ഇപ്പോൾ റിമാന്റിൽ കഴിയുന്ന ശെന്തിലിനെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും മൊഴി രേഖപ്പെടുത്തും. കൂട്ടാളികൾക്ക് വേണ്ടി പോലീസ് തെരച്ചിലാരംഭിച്ചു.

ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതി വിരുദ്ധ പീഡനം,) 11 ഏ (മൃഗങ്ങളോടുള്ള ക്രൂരത) എന്നീ വകുപ്പുകൾ  ചുമത്തിയാണ് ശെന്തിൽകുമാറിന് എതിരെ പോലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ആടിനെ ബലാൽസംഗം ചെയ്തതായി പ്രതി ശെന്തിൽകുമാർ സമ്മതിച്ചതായി കേസ്സന്വേഷണ സംഘം വെളിപ്പെടുത്തി. പെണ്ണാടിന്റെ ജഡം കാഞ്ഞങ്ങാട് മൃഗാശുപത്രിയിൽ വെറ്റിനറി സർജൻ പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. ബലാൽസംഗം നടന്നതിന്റെ തെളിവുകൾ പോസ്റ്റ്മോർട്ടത്തിൽ ലഭിച്ചതായി പോലീസ് വെളിപ്പെടുത്തി.

ശെന്തിൽ കഴിഞ്ഞ നാല് മാസക്കാലമായി ജോലി ചെയ്തു വരുന്ന നോർത്ത് കോട്ടച്ചേരി ഹോട്ടലുടമകൾ തന്നെയാണ് 37കാരനായ ശെന്തിലിനെ പിടികൂടി പോലീസിന് കൈമാറിയത്. ഇന്ന് മൃഗത്തെ ബലാത്സംഗം ചെയ്തു, നാളെ ഇയാൾ പെൺകുട്ടികളെ ബലാത്സംഗം ചെയ്യില്ലെന്ന് ആര് കണ്ടു. ഹോട്ടലുടമ ലേറ്റസ്റ്റിനോട് പ്രതികരിച്ചു.

LatestDaily

Read Previous

എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

Read Next

കോൺഗ്രസ് അംഗത്വ ക്യാമ്പയിൻ പരാജയം യുഡിഎഫ് തീർത്തും ദുർബ്ബലമാകുന്നു