വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയ മടിക്കൈ ക്ലാർക്കിനെ നാട്ടുകാർ പിടികൂടി

പള്ളിക്കര : പള്ളിക്കര പ്രദേശത്ത്് നിന്നുള്ള യുവ വനിതാ പഞ്ചായത്ത് അംഗത്തെ തേടി വീട്ടിലെത്തിയ കുംബഡാജെ ഗ്രാമപഞ്ചായത്ത് ക്ലാർക്കിനെ ലീഗ് പഞ്ചായത്തംഗത്തിന്റെ മകൾ കയ്യോടെ പിടികൂടി. നാട്ടുകാരിടപെട്ട് പഞ്ചായത്ത് ക്ലാർക്കിനെ രക്ഷപ്പെടുത്തി. പണിമുടക്കിന് തൊട്ടുതലേന്ന് ഞായറാഴ്ച വൈകുന്നേരം 6 മണിയോടെയാണ് മടിക്കൈ സ്വദേശിയായ പഞ്ചായത്ത് ക്ലാർക്ക് യുവ വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയത്.

തത്സമയം വനിതാ പഞ്ചായത്തംഗത്തിന്റെ വിവാഹം തീരുമാനിച്ച പതിനേഴുകാരിയായ മകൾ പ്രതിശ്രുത വരനോടൊപ്പം ഷോപ്പിംഗിന് പുറത്തായിരുന്നു.  മകൾ രാത്രി 8 മണിയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ, പഞ്ചായത്ത് ക്ലാർക്കും മാതാവായ പഞ്ചായത്തംഗവും വീട്ടിനകത്തായിരുന്നു. മകൾ വീടിന് പുറത്തിറങ്ങി തൊട്ടടുത്ത കടയിലിരിക്കുകയായിരുന്ന നാട്ടുകാരോട് പഞ്ചായത്ത് ക്ലാർക്ക് വീട്ടുമുറിയിലുണ്ടെന്ന കാര്യം പറഞ്ഞതിനെത്തുടർന്ന് നാട്ടുകാർ വീട്ടിലെത്തി മടിക്കൈ ക്ലാർക്കിനെ പുറത്തിറക്കുകയായിരുന്നു.

സ്ഥലത്തെ മറ്റൊരു ഗ്രാമപഞ്ചായത്തംഗം ക്ലാർക്കിനെ കാറിൽക്കയറ്റി രക്ഷപ്പെടുത്തിയെങ്കിലും, ഉമ്മയുടെ അപഥ സഞ്ചാരത്തെക്കുറിച്ച് മകൾ നാട്ടുകാരുടെ മുന്നിൽ തന്നെ ബഹളം വെച്ചു. താൻ വിളിച്ചിട്ടാണ് പഞ്ചായത്ത് ക്ലാർക്ക് വീട്ടിലെത്തിയതെന്ന് പഞ്ചായത്തംഗമായ മാതാവ് തുറന്നടിച്ചു.

പള്ളിക്കര ഗ്രാമപഞ്ചായത്ത് ഒാഫീസിൽ ക്ലാർക്കായിരുന്ന മടിക്കൈ യുവാവും, പഞ്ചായത്തംഗവും കഴിഞ്ഞ ഒരു വർഷക്കാലമായി പ്രണയത്തിലാണ്. ഇവരുടെ പ്രണയം പള്ളിക്കരയിലെ ഇതര പഞ്ചായത്തംഗങ്ങളിൽ ചൂടുള്ള ചർച്ചയായതിനെത്തുടർന്ന് മടിക്കൈ സ്വദേശിയായ ക്ലാർക്കിനെ കുംബഡാജെ ഗ്രാമപഞ്ചായത്ത് ഓഫീസിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. മുസ്്ലിം ലീഗ് ജനപ്രതിനിധിയായ പഞ്ചായത്തംഗത്തിന്റെ ഭർത്താവ് മുംബൈയിലാണ്. പതിനേഴുകാരിയായ മകളും, മകനുമുണ്ട്. സംഭവത്തെത്തുടർന്ന് മാതാവുമായി പിണങ്ങിയ മകൾ ഉമ്മുമ്മയുടെ വീട്ടിലേക്ക് താമസം മാറുകയും ചെയ്തു.

Read Previous

ആടിനെ പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി റിമാന്റിൽ

Read Next

ബസ്സിൽ പീഡനശ്രമം : നിർമ്മാണ തൊഴിലാളി റിമാന്റിൽ