കാഞ്ഞങ്ങാട്: മുൻ സിഎംപി നേതാവ് പരേതനായ കോട്ടച്ചേരി കുന്നുമ്മൽ സി. കേളുനായരുടെ മകൻ അശോകൻ 65, അന്തരിച്ചു. പത്്മ പോളി ക്ലിനിക്കിൽ ഇന്ന് പുലർച്ചെയാണ് അന്ത്യമുണ്ടായത്. കോട്ടച്ചേരി സർവ്വീസ് സഹകരണ ബാങ്കിൽ ജീവനക്കാരനായിരുന്നു. ഭാര്യ : ഉദയകുമാരി. മക്കൾ : ജയദേവൻ ഗൾഫ്, ജയശ്രീ. മരുമക്കൾ : അശ്വതി, സുധീർ. സഹോദരങ്ങൾ : പ്രമോദ് ദാസ്, ബിന്ദു, പരേതരായ സീത, വത്സല.