Breaking News :

കെ റെയിൽ കല്ലിടലിൽ മുന്നിൽ കാസർകോട്

കാസർകോട്: സിൽവർ ലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനത്തിന്റെ മുന്നോടിയായുള്ള കല്ലിടലിൽ കേരളത്തിൽ ഏറ്റവും മുന്നിൽ കാസർകോട് ജില്ല. ജില്ലയിൽ 14 വില്ലേജുകളിലായി 42.6 കിലോമീറ്ററിൽ 1651 കല്ലുകൾ ഇതിനകം സ്ഥാപിച്ചുകഴിഞ്ഞു. ജില്ലയിൽ ഇനി തളങ്കര, കൂഡ്‌ലു, കാസർകോട് ഗ്രൂപ്പ് വില്ലേജുകളിലായി എട്ട് കിലോമീറ്റർ മാത്രമാണ് കല്ലിടാൻ ബാക്കിയുള്ളത്. 17 വില്ലേജുകളിൽ നിന്നായി 161.26 ഹെക്ടർ സ്ഥലമാണ് ജില്ലയിൽ പദ്ധതിക്ക് വേണ്ടി ഏറ്റെടുക്കേണ്ടത്.

ഹൊസ്ദുർഗ് താലൂക്കിലെ അജാനൂർ, ചെറുവത്തൂർ, ഹൊസ്ദുർഗ്, കാഞ്ഞങ്ങാട്, കോട്ടിക്കുളം, മാണിയാട്ട്, നീലേശ്വരം, പള്ളിക്കര, പേരോൽ, പിലിക്കോട്, തൃക്കരിപ്പൂർ നോർത്ത്, തൃക്കരിപ്പൂർ സൗത്ത്, ഉദിനൂർ, ഉദുമ, കാസർകോട് താലൂക്കിൽ കളനാട് വില്ലേജ് എന്നിവിടങ്ങളിൽ കല്ലിടൽ പൂർത്തിയായി. കാസർകോട് ജില്ലയിലെ സർവ്വേയും കല്ലുകൾ സ്ഥാപിക്കലും വലിയ പ്രതിഷേധങ്ങളൊന്നുമില്ലാതെ സമാധാനപരമായി പൂർത്തീകരണത്തിലേക്ക് നീങ്ങുകയാണ്.

കാസർകോട് നഗരസഭ സഭ സിൽവർ ലൈൻ പദ്ധതിക്കെതിരെ പ്രമേയം പാസാക്കിയിട്ടുണ്ടങ്കിലും ബിജെപിയിലെ മുതിർന്ന അംഗവും, സിപിഎം , സ്വതന്ത്ര മെമ്പർമാരും, എതിർത്ത് വോട്ട് രേഖപ്പെടുത്തിയിരുന്നു. യുഡിഎഫിന് സമ്പൂർണ്ണ ആധിപത്യമുള്ള മേഖലയായ തളങ്കരയിൽ പ്രതിഷേധമുണ്ടാകുമെന്നാണ് സൂചന.

Read Previous

മണല്‍മാഫിയ മത്സ്യത്തൊഴിലാളിയെ ആക്രമിച്ചു

Read Next

ഭർതൃമതിയുടെ ചിത്രം പ്രചരിപ്പിച്ച പരാതിയിൽ സൈബർസെൽ അന്വേഷണം