എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു

ഒടയംചാൽ: എലിവിഷം കഴിച്ച് ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. അട്ടേങ്ങാനം ഏളാടിയിലെ ജെയ്‌സൺ ജോണാണ് 32, മരിച്ചത് . നാല് ദിവസം മുമ്പാണ് എലിവിഷം കഴിച്ച യുവാവിനെ അവശനിലയിൽ കണ്ടത്. ചികിൽസയ്ക്കിടെ ബുധനാഴ്ച വൈകിട്ടോടെയാണ് മരിച്ചത്.

ഗൾഫിലായിരുന്ന യുവാവ് മൂന്ന് മാസം മുമ്പാണ് നാട്ടിലെത്തിയത്. കെട്ടിട നിർമ്മാണ ജോലി ചെയ്തുവരികയായിരുന്നു. അവിവാഹിതനാണ് പരേതനായ ജോണി കടുവാതൂക്കിലിന്റെയുംലൂസി ജോണിന്റെയും മകനാണ് . സഹോദരങ്ങൾ ജോമോൻ ജോൺ (ചെന്നൈ ), ജോയിസി അഭിലാഷ് (മണിപ്പാൽ ).

LatestDaily

Read Previous

സി. കേളുനായരുടെ മകൻ അശോകൻ അന്തരിച്ചു

Read Next

ആടിനെ പീഡിപ്പിച്ച ശെന്തിൽ നല്ല പൊറോട്ട മേയ്ക്കർ