ബസ്സിൽ പീഡനശ്രമം : നിർമ്മാണ തൊഴിലാളി റിമാന്റിൽ

കാഞ്ഞങ്ങാട്: ബസ് യാത്രയ്ക്കിടെ യുവതിയെ അപമാനിക്കാൻ ശ്രമിച്ച കെട്ടിട നിർമ്മാണ തൊഴിലാളി റിമാന്റിൽ. കരിവെള്ളൂർ സ്വദേശിനിയായ യുവതിക്കാണ് ബസ് യാത്രയ്ക്കിടെ ദുരനുഭവമുണ്ടായത്. സ്വകാര്യ ബസ് സമരമായതിനാൽ യുവതി സഞ്ചരിച്ചിരുന്ന കെ.എസ്ആർടിസി ബസിൽ നല്ല തിരക്കുണ്ടായിരുന്നു.

നീലേശ്വരത്ത് നിന്നും ബസിൽ കയറിയ പയ്യന്നൂർ കണ്ടോത്ത് സ്വദേശിയും മാണിയാട്ട്  അംഗൺവാടിക്ക് സമീപം താമസക്കാരനുമായ രാജീവനാണ് 52,  ബസിലെ തിരക്കിനിടയിൽ യുവതിയെ ശല്യപ്പെടുത്തിയത്. ലൈംഗികോദ്ദേശ്യത്തോടെ ശല്യപ്പെടുത്തിയ രാജീവനെ യുവതി കാഞ്ഞങ്ങാട് ബസിറങ്ങുന്നതിനിടെ ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.

രാജീവന്റെ അതിക്രമം ചെറുത്ത യുവതി ഇയാൾ ബസിൽ നിന്നും ഇറങ്ങിയോടുന്നതിനിടെ പിന്നാലെ ഓടി കയ്യോടെ പിടികൂടി. സംഭവം നേരിൽക്കണ്ട ഓട്ടോ ഡ്രൈവർമാരും യുവതിയുടെ സഹായത്തിനെത്തി. തുടർന്ന് ഹോസ്ദുർഗ്ഗ് എസ് ഐ, കെ. പി. സതീഷ് സ്ഥലത്തെത്തി രാജീവനെ കസ്റ്റഡിയിലെടുത്തു. പടന്നക്കാട് മുതൽ കാഞ്ഞങ്ങാട്ടെത്തുന്നത് വരെ യുവതിക്ക് രാജീവന്റെ ശല്യം സഹിക്കേണ്ടി വന്നു.

LatestDaily

Read Previous

വനിതാ പഞ്ചായത്തംഗത്തിന്റെ വീട്ടിലെത്തിയ മടിക്കൈ ക്ലാർക്കിനെ നാട്ടുകാർ പിടികൂടി

Read Next

സി. കേളുനായരുടെ മകൻ അശോകൻ അന്തരിച്ചു