പന്തൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം

കാസർകോട്  : പന്തൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം നടത്തിയ യുവാക്കൾ റിമാന്റിൽ. കാസർകോട് ഡി.വൈ.എസ്.പി, പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിൽ കാസർകോട് പോലീസ് ഇൻസ്പെക്ടർ പി.അജിത്ത് കുമാറും സംഘവുമാണ് കഴിഞ്ഞ ദിവസം മയക്കുമരുന്ന് സംഘത്തെ പിടികൂടിയത്.

കാസർകോട് പുളിക്കൂർ കോളനിക്ക് സമീപത്തെ തഹലിയ ടെന്റ് ആന്റ് ഡക്കറേഷൻ എന്ന സ്ഥാപനത്തിൽ നിന്നാണ് പോലീസ് 15 ഗ്രാം എം.ഡി.എം.ഏ, 1 കിലോ 300 ഗ്രാം കഞ്ചാവ് എന്നിവ പിടിച്ചെടുത്തത്. കഞ്ചാവ് കടത്താനുപയോഗിച്ചിരുന്ന സ്കൂട്ടറും പോലീസ് പിടിച്ചെടുത്തു. പന്തൽ നിർമ്മാണ സ്ഥാപനത്തിന്റെ നടത്തിപ്പുകാരനായ പുളിക്കൂർ സുമയ്യമൻസിലിൽ അബ്ദുൾ നിയാസ് 32, കൂട്ടാളി കാസർകോട് ഷിരിബാഗിലു മഞ്ചത്തടുക്കയിലെ സി.എം.മുഹമ്മദ് ഇർഷാദ് 38, എന്നിവരെയാണ്  മയക്കുമരുന്നുമായി പിടികൂടിയത്.

സംഘത്തിൽ കാസർകോട് എസ്.ഐ വിഷ്ണുപ്രസാദ്, എസ്.ഐമാരായ വേണുഗോപാൽ,  രഞ്ജിത്ത്കുമാർ, ഡി.വൈ.എസ്.പിയുടെ ക്രൈംസ്ക്വാഡിലെ ശിവകുമാർ, രാജേഷ് മാണിയാട്ട്. ഒാസ്റ്റിൻ തമ്പി, ഗോകുല എസ്.നിതിൻ സാരംഗ്, വിജയൻ സുഭാഷ് ചന്ദ്രൻ എന്നിവരും ഉണ്ടായിരുന്നു.

Read Previous

ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി പിടിയിൽ

Read Next

കലാസംവിധാന സഹായി ട്രെയിൻ തട്ടി മരിച്ചു