Breaking News :

ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി പിടിയിൽ

കാഞ്ഞങ്ങാട് : ഗർഭിണിയായ ആടിനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തിൽ തമിഴ്നാട് സ്വദേശി പിടിയിൽ. ഇന്ന് പുലർച്ചെ 1-30 മണിയോടെ കോട്ടച്ചേരിയിലാണ് മൂന്നംഗ സംഘം ഗർഭിണിയായ ആടിനെ കെട്ടിയിട്ട് പീഡിപ്പിച്ചത്. കോട്ടച്ചേരിയിലെ ഹോട്ടലിന്റെ മതിൽ ചാടിക്കടന്ന മൂന്നംഗ സംഘം ആടിനെ ശുചിമുറിയിൽ കെട്ടിയിട്ട് ലൈംഗിക വേഴ്ചയ്ക്കിരയാക്കുയായിരുന്നു.

ആടിന്റെ കരച്ചിൽ കേട്ട് ഹോട്ടൽ ജീവനക്കാർ സ്ഥലത്തെത്തിയപ്പോഴാണ് സംഭവം കണ്ടത്. സംഘത്തിലുൾപ്പെട്ട തമിഴ്നാട് സ്വദേശി ശെന്തിലിനെ 39, ഹോട്ടൽ ജീവനക്കാർ കയ്യോടെ പിടികൂടി പോലീസിൽ വിവരമറിയിക്കുകയായിരുന്നനു.

ശെന്തിലിനൊപ്പമുണ്ടായിരുന്ന 2 പേർ ഒാടി രക്ഷപ്പെട്ടു. ഇവർക്കായി പോലീസ് തെരച്ചിൽ ഉൗർജ്ജിതമാക്കി. പീഡനത്തിനിരയായി ചത്ത ആടിന്റെ ജഢം പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. കോട്ടച്ചേരിയിലെ ഹോട്ട ലിൽ മൂന്നുമാസം മുമ്പാണ് ശെന്തിൽ ജോലിക്കെത്തിയത്.

Read Previous

വിധുബാലയുടെ ആഗമനം പി.ബേബിക്ക് വിനയാകും

Read Next

പന്തൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം