ലേറ്റസ്റ്റ് വേനൽ മഴ സീസൺ -5 ബ്രോഷർ പ്രകാശനം ചെയ്തു

കാഞ്ഞങ്ങാട് : ലേറ്റസ്റ്റ് വേനൽമഴ സീസൺ -5 ന്റെ ബ്രോഷർ പ്രകാശനം മൻസൂർ ആശുപത്രി ചെയർമാൻ സി. കുഞ്ഞാമത് ഹാജി പാലക്കി നിർവ്വഹിച്ചു. ലേറ്റസ്റ്റ് ദിനപത്രത്തിന്റെ ആരംഭം മുതൽ പത്രവുമായും മുഖ്യ പത്രാധിപർ അരവിന്ദൻ മാണിക്കോത്തുമായും തനിക്ക് ആത്മബന്ധമാണുള്ളതെന്ന് പ്രകാശനം നിർവ്വഹിച്ച് സംസാരിക്കവെ ചെയർമാൻ കുഞ്ഞാമദ് പാലക്കി പറഞ്ഞു.

മെയ് രണ്ടിന് പള്ളിക്കര ബേക്കൽ ബീച്ചിലെ റെഡ് മൂൺ പാർക്കിൽ നടക്കുന്ന വേനൽ മഴ സീസൺ -5 ന്റെ ഗസ്റ്റ് പാസ് എൻസിപി ജില്ലാ പ്രസിഡണ്ട് രവി കുളങ്ങരയിൽ നിന്ന് എസ്ഇഡിസി കൺസ്ട്രക്ഷൻസ് എം.ഡി. ജോയി ഏറ്റുവാങ്ങി.

കഥാകൃത്ത് സുറാബ്, മലയാളം ടുേഡ പത്രാധിപർ ഷംസുദ്ദീൻ പാലക്കി, വ്യാപാര പ്രമുഖൻ ഐശ്വര്യ കുമാരൻ എന്നിവർ പ്രസംഗിച്ചു. ലേറ്റസ്റ്റ് മാനേജിംഗ് എഡിറ്റർ അരവിന്ദൻ മാണിക്കോത്ത് അധ്യക്ഷനായി. സീനിയർ റിപ്പോർട്ടർ ടി. മുഹമ്മദ് അസ്്ലം സ്വാഗതം പറഞ്ഞു.

Read Previous

നഗ്നതാ പ്രദർശനം : മധ്യവയസ്ക്കൻ റിമാന്റിൽ

Read Next

മണല്‍മാഫിയ മത്സ്യത്തൊഴിലാളിയെ ആക്രമിച്ചു