വിധുബാലയുടെ ആഗമനം പി.ബേബിക്ക് വിനയാകും

മടിക്കൈ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിനെ അഞ്ചുവർഷക്കാലം ഭരിച്ച് പേരെടുത്ത മുൻ അധ്യക്ഷ ഏ. വിധുബാല മടിക്കൈ പാർട്ടിയിലേക്ക് വന്നത് ജില്ലാ പഞ്ചായത്ത് അധ്യക്ഷ മടിക്കൈയിലെ പി. ബേബിക്ക് വിനയായിത്തീരും. അഞ്ചു വർഷക്കാലം കിനാനൂർ ഗ്രാമപഞ്ചായത്തിൽ 50 കോടി രൂപയുടെ അഴിമതി രഹിത വികസന പ്രവർത്തനം നടത്തിയ ഗ്രാമപഞ്ചായത്ത് മുൻ അധ്യക്ഷയാണ് ഏ. വിധുബാല.

ദ്രോഹകരമല്ലാത്ത ഒരു സെൽഫോൺ ശബ്ദരേഖ പുറത്തായതിനെ തുടർന്ന് വിധുബാലയെ ആറുമാസക്കാലം പാർട്ടിയിൽ നിന്ന് പുറത്തുനിർത്തിയ ശേഷം തിരിച്ചെടുത്തപ്പോൾ, കിനാനൂരിൽ നിന്ന് മാറ്റി മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയിലാണ്  വിധുബാലയ്ക്ക് പ്രവർത്തന ചുമതല നൽകിയത്. മടിക്കൈ ഗ്രാമ പഞ്ചായത്ത് ഉപാധ്യക്ഷൻ ബങ്കളം വി. പ്രകാശന്റെ തട്ടകമാണ് മടിക്കൈ സൗത്ത്. മടിക്കൈ സൗത്ത് പ്രദേശമായ മുങ്ങത്ത് വീടുവെച്ചാണ് വിധുബാല ഇപ്പോൾ താമസം.

Read Previous

റെയിൽപ്പാളത്തിൽ അബോധാവസ്ഥയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു

Read Next

ഗർഭിണിയായ ആടിനെ പീഡിപ്പിച്ച് കൊന്ന തമിഴ്നാട് സ്വദേശി പിടിയിൽ