യുവാവ് സഹോദരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു

കാഞ്ഞങ്ങാട്  : സന്ധ്യാദീപം കത്തിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ സഹോദന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചയാൾക്കെതിരെ കേസ്. മാർച്ച് 25 ന് രാത്രി 10 മണിക്ക് മാവുങ്കാൽ പുതിയകണ്ടത്താണ് കേസിനാസ്പദമായ സംഭവം നടന്നത്.

പുതിയകണ്ടം വിശ്വകർമ്മക്ഷേത്രത്തിന് സമീപത്തെ വി.രാമന്റെ മകൻ വി.രാധാകൃഷ്ണന്റെ 43, ദേഹത്താണ് സഹോദരൻ മണികണ്ഠൻ തിളച്ച വെള്ളമൊഴിച്ചത്. സഹോദരി വീട്ടിൽ വിളക്ക് വെച്ചതിനെച്ചൊല്ലി മണികണ്ഠൻ വീട്ടിൽ ബഹളമുണ്ടാക്കുകയും  സഹോദരിയെയും മരുമകൻ സനേഷിനെയും മർദ്ദിക്കുകയും ചെയ്തിരുന്നു.

ഇത് ചോദ്യം ചെയ്തതിനെത്തുടർന്നാണ് മണികണ്ഠൻ സഹോദരൻ  രാധാകൃഷ്ണന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചത്. മണികണ്ഠൻ വീടിന്റെ ജനാലയും വാതിലും അടിച്ച് തകർത്തതിൽ 15000 രൂപയുടെ നഷ്ടമുണ്ടായതായും രാധാകൃഷ്ണൻ പരാതിപ്പെട്ടു.

Read Previous

കലാസംവിധാന സഹായി ട്രെയിൻ തട്ടി മരിച്ചു

Read Next

നഗ്നതാ പ്രദർശനം : മധ്യവയസ്ക്കൻ റിമാന്റിൽ