കലാസംവിധാന സഹായി ട്രെയിൻ തട്ടി മരിച്ചു

കാഞ്ഞങ്ങാട് :ട്രെയിൻ തട്ടി മരിച്ച സിനിമാ പ്രവർത്തകന്റെ മൃതശരീരം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. കാഞ്ഞങ്ങാട് സൗത്ത് കൊവ്വൽ സ്റ്റോർ സ്വദേശിയും ചലച്ചിത്രകലാസംവിധാന സഹായിയുമായ ഷിനോജാണ് 42, ട്രെയിൻ തട്ടി മരിച്ചത്.

നിരവധി മലയാളം സിനിമയിൽ  കലാസംവിധാന സഹായിയായിരുന്ന ഷിനോജ് പൂരക്കളി കലാകാരനുമായിരുന്നു. ഒബിസി മോർച്ച കാഞ്ഞങ്ങാട് മുനിസിപ്പൽ കമ്മിറ്റിയംഗമായിരുന്നു. തിങ്കളാഴ്ച രാത്രിയാണ് ഷിനോജിന്റെ മൃതദേഹം കൊവ്വൽ സ്റ്റോറിന് സമീപം റെയിൽപ്പാളത്തിൽ കണ്ടെത്തിയത്.

കൊവ്വൽ സ്റ്റോറിലെ ആലാമിയുടെയും കാർത്യായനിയുടെയും മകനാണ്. സംഭവത്തിൽ ഹോസ്ദുർഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഷിനോജ് അവിവാഹിതനാണ്. സഹോദരങ്ങൾ: ഷാജി, ഷീന

Read Previous

പന്തൽ നിർമ്മാണ സ്ഥാപനത്തിന്റെ മറവിൽ മയക്കുമരുന്ന് കച്ചവടം

Read Next

യുവാവ് സഹോദരന്റെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ചു