ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ബേക്കൽ : ജില്ലയിലെ ലഹരി മാഫിയാസംഘത്തിലെ പ്രധാന സൂത്രധാരനെ ബേക്കൽ പോലീസ് പിടികൂടി. ബേക്കൽ ഡി.വൈ.എസ്.പി. സി.കെ.സുനിൽകുമാർ, പോലീസ് ഇൻസ്പെക്ടർ യു.പി.വിപിൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും ജില്ലയിലെ ലഹരി മാഫിയാ സംഘത്തിലെ കണ്ണിയുമായ യുവാവിനെ അതിസാഹസികമായി കീഴ്പ്പെടുത്തിയത്.
ഇന്നലെ വൈകുന്നേരം ബേക്കൽ ജംഗ്ഷനിൽ നടന്ന പരിശോധനയിലാണ് ഉദുമ പാക്യാരയിലെ ഹനീഫയുടെ മകനായ മുഹമ്മദ് ഇംതിയാസിനെ 32, പോലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തിയത്. യുവാവിന്റെ പക്കൽ നിന്നും 10.07 ഗ്രാം തൂക്കം വരുന്ന എം.ഡി.എം.ഏ രാസലഹരി മരുന്നും പോലീസ് പിടികൂടി.
മയക്ക് മരുന്ന് കടത്ത്, കവർച്ച, ഭവനഭേദനം, മോഷണം, തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെ ജില്ലയ്ക്കകത്തും പുറത്തും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് മുഹമ്മദ് ഇംതിയാസ്. യുവാവിന്റെ പക്കൽ നിന്നും 32,000 രൂപയും, മയക്കുമരുന്ന് ഉപയോഗിക്കാനള്ള ഉപകരണങ്ങൾ, തൂക്കാനുള്ള ഇലക്ട്രോണിക്ക് ത്രാസ് എന്നിവയും പോലീസ് കണ്ടെടുത്തു. വിവിധ ഭാഗങ്ങളിൽ മുറിയെടുത്ത് താമസിച്ച് ലഹരി മരുന്ന് കച്ചവടം നടത്തിയിരുന്ന മുഹമ്മദ് ഇംതിയാസ് ബേക്കൽ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു.