റെയിൽപ്പാളത്തിൽ അബോധാവസ്ഥയിൽ കണ്ടയാളെ തിരിച്ചറിഞ്ഞു

കാഞ്ഞങ്ങാട് : ഇഖ്ബാൽ റോഡ് റെയിൽവെ ഗേറ്റിന് തെക്ക് ഭാഗത്തായി ഇട്ടമ്മൽ റെയിൽ പാളത്തിൽ ഇന്ന് രാവിലെ അപകട നിലയിൽ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. അജാനൂർ കൊളവയലിലെ ഷറഫുദ്ദീൻ എന്നയാളാണ് അപകടത്തിൽപ്പെട്ടത്. നേരത്തെ ഇദ്ദേഹം കോട്ടച്ചേരി റെയിൽവേ സ്റ്റേഷൻ റോഡിലുള്ള എസ്.കെ. സ്റ്റോറിൽ ജീവനക്കാരനായിരുന്നു. ബന്ധുക്കളെത്തിയാണ് തിര്ച്ചറിഞ്ഞത്. ഗുരുതര നിലയായ ഷറഫുദ്ദീനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇട്ടമ്മലിലെ പ്രജിത്ത്, പ്രദീപ് എന്നിവരാണ് ഷറഫുദ്ദീനെ റെയിൽപ്പാളത്തിൽ നിന്ന് കണ്ടെത്തി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്.

LatestDaily

Read Previous

മയക്കുമരുന്ന് മാഫിയാ സംഘാംഗം പിടിയിൽ

Read Next

വിധുബാലയുടെ ആഗമനം പി.ബേബിക്ക് വിനയാകും