ഒരു വർഷമായി ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങളില്ല

കാഞ്ഞങ്ങാട് : കഴിഞ്ഞ ഒന്നര വർഷക്കാലമായി കാസർകോട് ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങൾക്ക് ഇടവേള. രണ്ടുവർഷമായി കോവിഡ് മഹാമാരിയിൽ വീടുകളിൽ  ഒതുങ്ങിക്കൂടിയ   ജനങ്ങൾ പതുക്കെ പുറത്തിറങ്ങിത്തുടങ്ങിയത് കോവിഡിന് അൽപ്പമെങ്കിലും  അറുതി വന്ന 2 മാസം മുമ്പാണ് . ഗ്രാമപ്രദേശങ്ങളിൽ ഇടയ്ക്കിടെ ഉണ്ടാകാറുള്ള രാഷ്ട്രീയ തല്ലുകളും വീടുകയറി  ആക്രമങ്ങളും നന്നേ കുറവാണ്. കോവിഡിന് മുമ്പ് നാടൊട്ടുക്കും   രാഷ്ട്രീയ അക്രമങ്ങൾ   നടന്നിരുന്നു.

സിപിഎം – ബിജെപി അക്രമങ്ങളാണ് അധികവും നാട്ടുമ്പുറങ്ങളിൽ  ഉണ്ടായിരുന്നത്. ലീഗ് – സിപിഎം, കോൺഗ്രസ് – സിപിഎം അടിപിടികളും ഒന്നിനൊന്ന് നടന്നിടത്ത് ഇപ്പോൾ അത്തരം  രാഷ്ട്രീയ അക്രമക്കേസ്സുകൾ   വളരെ കുറവാണ്. രാഷ്ട്രീയ അക്രമക്കേസ്സുകൾക്ക് പകരം ഇപ്പോൾ മയക്കുമരുന്ന് കേസ്സുകളാണ് ഏറ്റവും കൂടുതൽ പോലീസ് രജിസ്റ്റർ ചെയ്യുന്നത്. കർണ്ണാടകയിൽ നിന്ന് പാൻപരാഗ് ചാക്കുകണക്കിന്  അതിർത്തി കടന്നെത്തുന്നുണ്ട്. എംഡിഎംഎയും  കഞ്ചാവും  മറ്റൊരു ഭാഗത്ത് അരങ്ങു തകർക്കുകയാണ്.

LatestDaily

Read Previous

ബ്ലോക്ക് സമ്മേളനത്തിനിടെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് വിദേശത്ത്

Read Next

ഉദുമയിൽ വീണ്ടും വാഹനാപകടം : വീട്ടമ്മ മരിച്ചു ഒരാഴ്ചയ്ക്കുള്ളിൽ 4 അപകട മരണങ്ങൾ