ബ്ലോക്ക് സമ്മേളനത്തിനിടെ ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് വിദേശത്ത്

കാഞ്ഞങ്ങാട് : യുവജന സംഘടന ഡിവൈഎഫ്ഐയുടെ കാസർകോട് ബ്ലോക്ക് തല സമ്മേളനങ്ങൾ ജില്ലയിൽ നടക്കുമ്പോൾ, സംഘടനയുടെ ജില്ലാ പ്രസിഡണ്ട് കാഞ്ഞങ്ങാട്ടെ പി.കെ. നിഷാന്ത് ഗൾഫ് പര്യടനത്തിൽ. നിഷാന്തും, സംഘടനയുടെ കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡണ്ട് പ്രിയേഷ് നങ്ങച്ചൂരും ഒരാഴ്ചയായി യുഏഇയിലാണ്. ഒരു പക്ഷേ ജില്ലാ പ്രസിഡണ്ടിന്റെ അഭാവത്തിൽ ഡിവൈഎഫ്ഐ ബ്ലോക്ക് സമ്മേളനങ്ങൾ നടക്കുന്ന ഏക ജില്ല കാസർകോടായിരിക്കും.

ഡിവൈഎഫ്ഐക്ക് കാഞ്ഞങ്ങാട്ട് കെട്ടിടം പണിയാൻ ധന സമ്പാദനത്തിനാണ് ജില്ലാ പ്രസിഡണ്ടും ബ്ലോക്ക് പ്രസിഡണ്ടും, യുഏഇയിലെത്തിയതെന്ന് ഗൾഫിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകർ പറയുമ്പോൾ, ഡിവൈഎഫ്ഐക്ക് ആംബുലൻസ് വാങ്ങാൻ 16 ലക്ഷം രൂപ സമാഹരിക്കാനാണ് ജില്ലാ പ്രസിഡണ്ടും, ബ്ലോക്ക് പ്രസിഡണ്ടും ദുബായിലേക്ക് പറന്നതെന്ന് നാട്ടിലുള്ള ഡിവൈഎഫ്ഐ പ്രവർത്തകരും പുറത്തവിട്ടതോടെ യുവജന സംഘടനാ ഭാരവാഹികളുടെ ഗൾഫ് പര്യടനത്തിന്റെ യഥാർത്ഥ ആവശ്യങ്ങളിൽ സംശയങ്ങളുയർന്നു.

പണപ്പിരിവ് യുഏഇയിൽ കുറ്റകരമാണ്. നിയമം ലംഘിച്ചാൽ തടവാണ് ശിക്ഷ. അലാമിപ്പള്ളി പുതിയ ബസ്സ് സ്റ്റാന്റിന് മുന്നിൽ ഡിവൈഎഫ്ഐ കാഞ്ഞങ്ങാട് ബ്ലോക്ക് കമ്മിറ്റി രണ്ട് ഫുട്ബോൾ മത്സരങ്ങൾ നടത്തി സ്വരൂപിച്ച പണം കൊണ്ട് വാങ്ങിയ സ്ഥലത്ത് കെട്ടിടം പണിയുമെന്ന് 3 വർഷക്കാലമായി കേൾക്കുന്നുണ്ട്.

LatestDaily

Read Previous

കഞ്ചാവ് വിൽപ്പന സംഘം റിമാന്റിൽ

Read Next

ഒരു വർഷമായി ജില്ലയിൽ രാഷ്ട്രീയ സംഘർഷങ്ങളില്ല