ക്വട്ടേഷൻ ആക്രമണം : ഒരാൾകൂടി പിടിയിൽ

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂൾ റോഡിൽ പട്ടാപ്പകൽ ദമ്പതികളെ ആക്രമിച്ച് കാറും സ്വർണ്ണവും കവർന്ന ക്വട്ടേഷൻ സംഘത്തിലെ ഒരാൾ കൂടി പിടിയിൽ. 2021 നവംബർ മാസത്തിലാണ് ദുർഗ്ഗാ ഹയർ സെക്കന്ററി സ്കൂൾ റോഡിലെ ദേവദാസിന്റെ വീട്ടിൽ ക്വട്ടേഷൻ ആക്രമണം നടന്നത്.

സംഭവത്തെത്തുടർന്ന് ഒളിവിലായിരുന്ന കോട്ടപ്പാറ അഞ്ചാംവയലിെല ദാമോദരനെയാണ് 46, ഹോസ്ദുർഗ്ഗ് ഐ.പി. കെ.പി. ഷൈനും സംഘവും അറസ്റ്റ് ചെയ്തത്. സ്വത്തിടപാടിനെച്ചൊല്ലിയുള്ള തർക്കത്തിലാണ് ക്വട്ടേഷൻ സംഘം പട്ടാപ്പകൽ ദേവദാസിന്റെ വീട്ടിൽ അതിക്രമിച്ച് കയറി 40 പവൻ സ്വർണ്ണവും ഇന്നോവ കാറും, 20,000 രൂപയും കവർന്ന് രക്ഷപ്പെട്ടത്.

ആക്രമണത്തിൽ ദേവദാസിനും ഭാര്യയ്ക്കും പരിക്കേറ്റിരുന്നു.  പ്രസ്തുത കേസിൽ മാസങ്ങളായി ഒളിവിലായിരുന്ന ദാമോദരനാണ് പോലീസിന്റെ പിടിയിലായത്. ബിജെപി പ്രവർത്തകരടങ്ങുന്ന ക്വട്ടേഷൻ സംഘമാണ് ആക്രമണത്തിന് പിന്നിലെന്ന് കണ്ടെത്തിയിരുന്നു. കേസിൽ മൂന്നുപേർ നേരത്തെ അറസ്റ്റിലായിരുന്നു.

LatestDaily

Read Previous

കാർ പാഞ്ഞുകയറി 19കാരൻ മരിച്ചു

Read Next

സഹോദരനെ മർദ്ദിച്ചതിന് പരേതനെതിരെ കേസ്