ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട്: ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി നാലംഗ സംഘം തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്ന യുവാവിന്റെ പരാതിയിൽ പോലീസ് റജിസ്റ്റർ ചെയ്ത കേസ്സിൽ, സംഭവം നടന്ന ദിവസം ഗൾഫിൽ ജോലി നോക്കുന്ന യുവാക്കൾ പ്രതിപ്പട്ടികയിൽ. കാഞ്ഞങ്ങാട് സൗത്ത് വെള്ളൂട് വീട്ടിൽ ചന്ദ്രന്റെ മകൻ പി. ശ്രീജിത്കുമാറിന്റെ 40, പരാതിയിൽ ഹൊസ്ദുർഗ് പോലീസ് റജിസ്റ്റർ ചെയ്ത 408/22 നമ്പർ എഫ്ഐആറിലാണ് കഴിഞ്ഞ 4 മാസം മുമ്പ് ഗൾഫിൽ ജോലിക്ക് പോയ അലാമിപ്പള്ളി സ്വദേശികളായ മൂന്ന് യുവാക്കൾ പ്രതികളായത്. പരാതിക്കാരനായ പി. ശ്രീജിത്കുമാറിനെ അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത്
മാർച്ച് 20-ന് രാത്രി ആദിവാസി കലാമേള കണ്ടുകൊണ്ടിരിക്കെ തടഞ്ഞുനിർത്തി മർദ്ദിച്ചുവെന്ന പരാതിയിലാണ് നാട്ടിലില്ലാത്ത ശരത്, കുട്ടാപ്പി, ആദർശ് എന്നീ അലാമിപ്പള്ളി യുവാക്കൾ പ്രതികളായ മറിമായം. പ്രതികൾ തടഞ്ഞുനിർത്തി കൈകൊണ്ട് മുഖത്തടിക്കുകയും വയറ്റത്ത് ചവിട്ടുകയും ചെയ്തുവെന്ന ശ്രീജിത്കുമാറിന്റെ പരാതിയിൽ, സ്വന്തം മണിപേഴ്സിലുണ്ടായിരുന്ന 26,000 രൂപയും, 1500 രൂപ വില വരുന്ന കണ്ണടയും നഷ്ടപ്പെട്ടതായും പറയുന്നു.
ഹൊസ്ദുർഗ് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ ഓഫീസർ പി. ലീനയാണ് അന്യായക്കാരന്റെ മൊഴിയിൽ എഫ്ഐആർ റജിസ്റ്റർ ചെയ്തത്. ഈ കേസ്സന്വേഷണം ഹൊസ്ദുർഗ് സബ് ഇൻസ്പെക്ടർ കെ.പി. സതീഷ് ഏറ്റെടുത്തു. എഫ്ഐആറിൽ 143,147,341,323,427,149 എന്നീ വകുപ്പുകൾ ചേർത്തിട്ടുണ്ട്. പോലീസിനെ തെറ്റിദ്ധരിപ്പിച്ച് നാട്ടിലില്ലാത്ത യുവാക്കളെ മനഃപൂർവ്വം കേസ്സിൽ പ്രതികളാക്കി മാറ്റിയതിന്റെ പിന്നിലുള്ള ഗൂഢലക്ഷ്യം എന്താണെന്ന് ഉടൻ പുറത്തുവരും.