ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാസർകോട് : പൈവളിക സ്വദേശിയെ ഭീഷണിപ്പെടുത്തി കാറും 18000 രൂപയും തട്ടിയെടുത്ത കേസിൽ പ്രതിയായ മിയാപ്പദവ് അടുക്കത്ത്ഗുരി ഹൗസിലെ റഹീമിനെ കാസർകോട് ഡിവൈഎസ്പി, പി. ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡും മഞ്ചേശ്വരം പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്. റഹിം മയക്കുമരുന്ന് കടത്ത് ആയുധം കടത്ത് പോലീസിനെ വെടിവെച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിൽ പ്രതിയാണ്. മാർച്ച് 3- ന് കാർ തട്ടിയെടുത്ത ശേഷം റഹിം കർണ്ണാടക, ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു.
തട്ടിയെടുത്ത കാർ മഹാരാഷ്ട്രയിൽ അപകടത്തിൽ പെട്ടതായി വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തിയപ്പോൾ റഹീംഅവിടെ നിന്നും മുങ്ങുകയും തുടർന്ന് പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേശ്വരം ബായിക്കട്ടയിൽ കാറിൽ അതിവേഗതയിൽ വരികയായിരുന്ന പ്രതിയെ പിടിക്കാൻ ശ്രമിച്ച മഞ്ചേശ്വരം എസ്ഐ, ടോണി ജെ. മറ്റം, ഡ്രൈവർ പ്രവീൺ ഡിവൈഎസ്പി യുടെ സ്‌ക്വാഡിൽ പെട്ട നിതിൻ സാരങ് എന്നിവർക്ക് നേരെ വാഹനം ഓടിച്ചു കയറ്റാൻ ശ്രമിക്കുകയും പോലീസ് വാഹനത്തിൽ ഇടിക്കുകയും തുടർന്ന് പോലീസ് സംഘം സഹസികമായി പ്രതിയെ പിടികൂടുകയായിരുന്നു. സംഭവത്തിൽ റഹീമിനെതിരെ മഞ്ചേശ്വരം പോലീസ് നരഹത്യാ ശ്രമത്തിന് കേസെടുത്തു.