നാട്ടുകാർ പൂട്ടിച്ച മദ്യവിൽപ്പനശാല വീണ്ടും തുറക്കാൻ നീക്കം

ഉദുമ  : നാലുവർഷം മുമ്പ് നാട്ടുകാരുടെ ഇടപെടലിനെ തുടർന്ന് പൂട്ടിയ ബിവറേജ് മദ്യവിൽപ്പന ശാല അതേ സ്ഥലത്ത് വീണ്ടും  തുറക്കാൻ നീക്കം. ഉദുമ പള്ളത്ത് താജ് വിവാൻഡ ഹോട്ടൽ റോഡ് ആരംഭിക്കുന്ന ജംഗ്ഷനിൽ  കോൺഗ്രസ് നേതാവായ മുൻ പ്രവാസിയുടെ കെട്ടിടത്തിൽ മുമ്പ് പ്രവർത്തിച്ചിരുന്ന ബിവറേജ് മദ്യവിൽപ്പന ശാല നാട്ടുകാർ ഇടപെട്ട് പൂട്ടിച്ചത് അത്രയ്ക്കും സഹികെട്ടാണ്.

അന്ന് ഈ മദ്യവിൽപ്പന ശാലയിൽ നിന്ന് ചില്ലറ മദ്യക്കുപ്പികളും, ബിയറും വാങ്ങിയിരുന്ന മദ്യപാനികൾ റോഡിലിരുന്നും തൊട്ടടുത്തുള്ള പറമ്പിലിരുന്നും പരസ്യമായി മദ്യപിച്ച് പൊതുജനങ്ങൾക്ക് വഴി നടന്ന് പോകാൻ കഴിയാത്ത സാഹചര്യം ഭയാനകമായപ്പോഴാണ്, നാട്ടുകാർ ഈ സർക്കാർ മദ്യവിൽപ്പന ശാലയ്ക്കെതിരെ രാഷ്ട്രീയം മറന്ന് സംഘടിച്ച്  പൂട്ടിയത്.  ഇപ്പോൾ നീണ്ട നാലു വർഷങ്ങൾക്ക് ശേഷം ഇതേ കെട്ടിടമുടമയുടെ തൊട്ടടുത്തുള്ള പഴയ സിനിമാ ശാല കെട്ടിടത്തിന്റെ പഴയ ഭാഗം കേന്ദ്രീകരിച്ച് ബിവറേജ് മദ്യവിൽപ്പന ശാല വീണ്ടും ആരംഭിക്കാനാണ് നീക്കം  ദേശീയ പാതയിൽ മൈലാട്ടി ബട്ടത്തൂർ ബിവറേജ് മൊത്തവിതരണ കേന്ദ്രത്തിൽ ജോലി നോക്കുന്ന ഒരു ഉദ്യോഗസ്ഥന്റെ സഹായത്തോടെയാണ് ഉദുമ പള്ളത്ത് നാട്ടുകാർ പൂട്ടിച്ച സ്ഥലത്തുതന്നെ വീണ്ടും മദ്യവിൽപ്പന ശാല തുറക്കാൻ കോൺഗ്രസ് നേതാവും   ഉദ്യോഗസ്ഥനും നീക്കം തുടങ്ങിയത്.

LatestDaily

Read Previous

കെ റെയിൽ വിരുദ്ധ സമരം കോൺഗ്രസിന്റെ പുകമറ

Read Next

ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി