Breaking News :

ശനിയാഴ്ച മുതൽ തുടർച്ചയായ ബാങ്ക് അവധി

കാഞ്ഞങ്ങാട് : ശനിയാഴ്ച മുതൽ തുടർച്ചയായി നാല് ദിവസം ബാങ്കവധി. മാസത്തിലെ നാലാമത്തെ  ശനിയെന്ന നിലയിൽ ശനിയാഴ്ചയും പൊതു അവധിയായതിനാൽ ഞായറാഴ്ചയും അവധിയാണ്. പൊതു പണി മുടക്കിൽ ബാങ്ക് ജീവനക്കാരുടെ സംഘടനകളും പങ്കെടുക്കുന്നതിനാൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിലും ബാങ്കുകൾ പ്രവർത്തിക്കില്ല. 30,31 തീയ്യതികളിൽ ബാങ്കുകൾക്ക് പ്രവർത്തി ദിനമാണ്. എന്നാൽ സാമ്പത്തിക വർഷാന്ത്യത്തിന്റെ തിരക്കുണ്ടാകും ഏപ്രിൽ ഒന്നിന് വർഷാന്തക കണക്കെടുപ്പായ തിനാൽ ബാങ്കുകളിൽ ഇടപാട് നടക്കില്ല. രണ്ടിന് ശനിയാഴ്ച പ്രവർത്തി ദിനമാണ്. ഞായറാഴ്ച വീണ്ടും അവധി ദിനം.

Read Previous

നാട്ടുകാർ പൂട്ടിച്ച മദ്യവിൽപ്പനശാല വീണ്ടും തുറക്കാൻ നീക്കം

Read Next

തായന്നൂർ കവർച്ച തൊണ്ടി മുതൽ കണ്ടെടുത്തു