ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
കാഞ്ഞങ്ങാട് : വാട്സ് ആപ്പ് സ്റ്റാറ്റസിനെച്ചൊല്ലിയുള്ള തർക്കത്തിൽ അഞ്ചംഗ സംഘം വിദ്യാർത്ഥിയെ തടഞ്ഞുനിർത്തി മർദ്ദിച്ചെന്ന പരാതിയിൽ ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തു. മാർച്ച് 19-ന് വൈകുന്നേരം 5.40-ന് കോട്ടച്ചേരി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് കേസിനാസ്പദമായ സംഭവം നടന്നത്. ഹോസ്ദുർഗ്ഗ് ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിയും, കൊടവലത്തെ കെ. ശ്രീനിവാസന്റെ മകനുമായ കെ. ദേവനന്ദനെയാണ് 17, അഞ്ചംഗ സംഘം തടഞ്ഞുനിർത്തി മർദ്ദിക്കുകയും തലയ്ക്ക് ഇരുമ്പ് പഞ്ച് കൊണ്ട് കുത്തുകയും ചെയ്തത്.
വാട്സ് ആപ്പ് സ്റ്റാറ്റസിനെച്ചൊല്ലി കുറെ നാളായി ദേവനന്ദനെ ഒരു സംഘം ഫോണിലൂടെ ഭീഷണിപ്പെടുത്തിയിരുന്നു. വിഷയം ഒത്തുതീർക്കാനെന്ന വ്യാജേനയാണ് മാർച്ച് 19-ന് അഞ്ചംഗ സംഘം കാഞ്ഞങ്ങാടെത്തിയത്. സുഹൃത്തുക്കളോടെപ്പമുണ്ടായിരുന്ന ദേവനന്ദനെ മാറ്റി നിർത്തിയായിരുന്നു മർദ്ദനം. തടയാനെത്തിയ സുഹൃത്തുക്കളെയും ആക്രമി സംഘം മർദ്ദിച്ചു. സംഭവത്തിൽ ദേവനന്ദന്റെ പരാതിയിൽ സിദ്ധാർത്ഥ് 18, ശ്രീയേഷ് 20, മൃദുൽ19, അർജ്ജുൻ 21, കണ്ടാലറിയാവുന്നയാൾ എന്നിങ്ങനെ 5 പേർക്കെതിരെയാണ് ഹോസ്ദുർഗ്ഗ് പോലീസ് കേസെടുത്തത്.