നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു

കാഞ്ഞങ്ങാട് : മരക്കാപ്പ് കടപ്പുറത്ത് നിർത്തിയിട്ട സ്കൂട്ടർ കത്തിച്ചു. മരക്കാപ്പ് കടപ്പുറത്തെ ബി. സുനിൽ കുമാറിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ. 60 ബി 7095 നമ്പർ ബൈക്കാണ് ഇന്ന് പുലർച്ചെ കത്തിച്ച നിലയിൽ കണ്ടെത്തിയത്. സുനിൽകുമാറിന്റെ ജ്യേഷ്ഠൻ സുധീന്ദ്രനെ ദിവസങ്ങൾക്ക് മുമ്പ് ബിജെപി പ്രവർത്തകനായ ശശിയുടെ നേതൃത്വത്തിൽ ആക്രമിച്ചിരുന്നു. ബൈക്ക് കത്തിച്ചതിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല.

Read Previous

സിനിമ കാണുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Read Next

നാല് ഗുണ്ടകളെ കാപ്പ ചുമത്തി ജയിലിലടച്ചു