കാഞ്ഞങ്ങാട് : സിനിമ കാണുന്നതിനിടെ ഹോട്ടൽ തൊഴിലാളി സിനിമാ ശാലയിൽ കുഴഞ്ഞുവീണ് മരിച്ചു. ഇന്നലെ രാത്രി പുതിയകോട്ട വിനായക തിയേറ്ററിൽ സിനിമ കണ്ടുകൊണ്ടിരിക്കെയാണ് കാഞ്ഞങ്ങാട്ടെ ഹോട്ടൽ തൊഴിലാളിയായ 48 കാരൻ കുഴഞ്ഞുവീണ് മരിച്ചത്. കണ്ണൂർ താഴെ ചൊവ്വ മരക്കാനെല്ലി അനസ് നിവാസിലെ സി.പി. മുഹമ്മദലിയുടെ മകനും, കാഞ്ഞങ്ങാട്ടെ ഹോട്ടൽ തൊഴിലാളിയുമായ കെ.പി. ഷെഫീഖാണ് 48, ഇന്നലെ രാത്രി സിനിമ കാണുന്നതിനിടെ തിയേറ്ററിൽ കുഴഞ്ഞു വീണത്.
ഇദ്ദേഹത്തെ തിയേറ്റർ ജീവനക്കാർ ഉടൻ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും, ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ് മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറും. സംഭവത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. പരേതന്റെ മാതാവ്:കെ. പി. സഫിയ. ഭാര്യ: ഷർമിന. രണ്ട് മക്കളുണ്ട്.