ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
ഉദുമ : ഇന്ത്യൻ സൂപ്പർ ലീഗ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ ആവേശത്തിനിടയിൽ ഉദുമയിൽ മലപ്പുറം സ്വദേശികളായ ഫുട്ബോൾ പ്രേമികളുടെ മരണം ജില്ലയ്ക്ക് നീറുന്ന ഒാർമ്മയായി. ഐഎസ്എൽ ഫൈനൽ മത്സരം കാണാൻ മലപ്പുറത്ത് നിന്നും ഗോവയിലേക്ക് പുറപ്പെട്ട 2 യുവാക്കളാണ് ഉദുമ പള്ളത്ത് റോഡപകടത്തിൽ മരിച്ചത്.
മലപ്പുറത്ത് നിന്നും ശനിയാഴ്ച രാത്രി ഗോവയിലേക്ക് പുറപ്പെട്ട ഏഴംഗ സംഘത്തിെല രണ്ടുപേർ സഞ്ചരിച്ച ബൈക്കിൽ പിക്കപ്പ് വാനിടിച്ചാണ് അപകടമുണ്ടായത്. മലപ്പുറം വേങ്ങര ഒതുക്കുങ്ങൽ അഞ്ചുകണ്ടൻ വീട്ടിൽ സുബൈറിന്റെ മകൻ ഏ.കെ. മുഹമ്മദ് ഷിബിൽ 20, ഒതുക്കുങ്ങൽ പള്ളിത്തൊടി അബ്ദുൾ കരീമിന്റെ മകൻ ടി.പി. ജംഷീർ 22, എന്നിവരാണ് ഇന്നലെ പുലർച്ചെ അഞ്ചരയോടെ കെ.എസ്ടിപി റോഡിൽ ഉദുമ പള്ളത്ത് വാഹനമിടിച്ച് മരിച്ചത്.
കാറിലും, ബൈക്കിലുമായാണ് ഏഴംഗ സംഘം മലപ്പുറത്ത് നിന്നും ഗോവയിലേക്ക് പുറപ്പെട്ടത്. മഴയെത്തുടർന്ന് റോഡിൽ തെന്നിയ ബൈക്ക് എതിരെ വന്ന പിക്കപ്പ് വാനുമായി ഇടിക്കുകയായിരുന്നു. ഷിബിൽ ബികോം വിദ്യാർത്ഥിയും, ജംഷീർ ബയോകെമിസ്ട്രി വിദ്യാർത്ഥിയുമാണ്. ഇരുവരുടെയും മൃതദേഹങ്ങൾ ഇന്നലെ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബധുക്കൾ ഏറ്റുവാങ്ങി നാട്ടിലെത്തിച്ച് സംസ്കരിച്ചു