പതിമൂന്നുകാരിയെ മർദ്ദിച്ചവർക്കെതിരെ കേസ്

പടന്ന : പതിമൂന്നുകാരിയെ ക്രൂരമായി മർദ്ദിച്ച മൂന്നംഗ സംഘത്തിനെതിരെ ചന്തേര പോലീസ് കേസെടുത്തു. പടന്ന കൈപ്പാട്ട് ഷബാന മൻസിലിലെ റഹ്മത്തിന്റെ മകൾ ഫാത്തിമത്ത് സഫ്്വാനയെയാണ് മൂന്നംഗ സംഘം മർദ്ദിച്ചത്. മാർച്ച് 15-ന് സന്ധ്യയ്്ക്ക് പടന്ന കൈപ്പാട്ടാണ് പെൺകുട്ടിെയ റഹീം, നസീമ, ഷമീമ എന്നിവർ  ചേർന്ന് മർദ്ദിച്ചത്. മൂവരും ചേർന്ന് തന്നെ തടഞ്ഞുനിർത്തി തെറിവിളിക്കുകയും, വയറ്റത്ത് ചവിട്ടുകയെന്നും ചെയ്തുവെന്നാണ് ഫാത്തിമത്ത് സഫ്്വാനയുടെ പരാതി. പെൺകുട്ടിയുടെ പരാതിയിൽ മൂവർക്കുമെതിരെ ചന്തേര പോലീസ് കേസെടുത്തു.

Read Previous

ബഹുജനങ്ങളെ വിശ്വാസത്തിലെടുത്ത് നാടിന്റെ വികസനം: സിപിഎം നയരേഖ

Read Next

കാൺമാനില്ല