മേൽപ്പറമ്പ്: അഞ്ചാംതരം വിദ്യാർത്ഥിനി തൂങ്ങിമരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. മേൽപ്പറമ്പ് കടങ്കോട്ടാണ് നാടിനെ നടുക്കിയ ആത്മഹത്യയുണ്ടായത്. കടങ്കോട് ബായിക്കരയിലെ അബ്ദുൾ റഹിമാന്റെ മകളും ചന്ദ്രഗിരി സ്കൂളിലെ 5-ാം തരം വിദ്യാർത്ഥിനിയുമായ ഫാത്തിമത്ത് അംനയാണ് കഴിഞ്ഞ ദിവസം വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്തത്.
ഇന്നലെ സന്ധ്യയ്ക്ക് 7 മണിയോടെയാണ് പെൺകുട്ടി വീടിനകത്ത് ജനൽക്കമ്പിയിൽ ചൂരിദാർ ഷാൾ കുരുക്കിട്ട് തൂങ്ങിയത്. മൃതദേഹം മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് ചെയ്ത് കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. മൊബൈൽ ഫോൺ അമിതമായി ഉപയോഗിക്കുന്ന വിദ്യാർത്ഥിനിയോട് മാതാവ് പഠിക്കാൻ നിർദ്ദേശം നൽകിയിരുന്നു. മാതാവ് വീടിന് പുറത്ത് പോയ സമയത്താണ് പെൺകുട്ടി കടുംകൈ ചെയ്തത്.