വളർത്ത് പക്ഷികളെ മോഷ്ടിച്ചു

കാഞ്ഞങ്ങാട് : വളർത്ത് പക്ഷികളുടെ വിൽപ്പന കേന്ദ്രത്തിൽ നിന്നും കിളികളെ മോഷ്ടിച്ചതായി പരാതി. കാഞ്ഞങ്ങാട്ടെ പെറ്റ്സ് പാരഡൈസ് എന്ന സ്ഥാപനത്തിൽ നിന്നാണ് രണ്ട് ജോഡി ആഫ്രിക്കൻ ലവ് ബേർഡിനെ മോഷ്ടിച്ചത്. മാർച്ച് 18-ന് രാവിലെ 9-നും 11-30 നും ഇടയിലുള്ള സമയത്താണ് 15,000 രൂപയോളം വിലമതിക്കുന്ന ആഫ്രിക്കൻ അരുമക്കിളികളെ മോഷ്ടിച്ചത്. ബ്ലൂമാസ്ക്ക്, ബ്ലാക്ക് മാസ്ക്ക്, ഫിഫർ ലൂട്ടിനോ എന്നീ ഇനങ്ങളിൽപ്പെട്ടതാണ് കിളികൾ. സ്ഥാപനത്തിന്റെ ഉടമ ചന്ദ്രൻ ഹോസ്ദുർഗ്ഗ് പോലീസ് ഇൻസ്പെക്ടർക്ക് പരാതി നൽകിയിട്ടുണ്ട്.

Read Previous

വാഹന മോഷണ സംഘം റിമാന്റിൽ

Read Next

അനുജൻ ജ്യേഷ്ഠനെ വെട്ടിക്കൊന്നു