ഏഴുവയസ്സുകാരൻ കുളത്തിൽ വീണ് മരിച്ചു

മേൽപ്പറമ്പ് : ഏഴുവയസ്സുകാരൻ മീൻ വളർത്തുന്ന കുളത്തിൽ വീണ് മരിച്ച സംഭവത്തിൽ മേൽപ്പറമ്പ് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഇന്നലെ വൈകുന്നേരം 5.30 മണിക്കാണ് പെരുമ്പള പാലിച്ചിയടുക്കത്തെ സബാത്തുള്ളയുടെ മകൻ മുഹമ്മദ് ഷവൈസ് 7, കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ മീൻ വളർത്തുന്ന കുളത്തിൽ വീണ് മരിച്ചത്. മൃതദേഹം മേൽപ്പറമ്പ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി.

Read Previous

കെ. റെയിൽ വിരുദ്ധ സമരം തീക്കളിയാകുന്നു

Read Next

ഉദുമയെ ഞെട്ടിച്ച് വീണ്ടും അപകട മരണങ്ങൾ