പീഡന ശ്രമം : മദ്രസാധ്യാപകനെതിരെ പോക്സോ

മേൽപ്പറമ്പ് : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ച മദ്രസ്സ അധ്യാപകനെതിരെ മേൽപ്പറമ്പ് പോലീസ് പോക്സോ നിയമ പ്രകാരം കേസെടുത്തു. മേൽപ്പറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 13 കാരിയെയാണ് മദ്രസാധ്യാപകൻ മാനഭംഗപ്പെടുത്താൻ ശ്രമിച്ചത്.

മാർച്ച് 12-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ദേളി സ്വദേശിയായ ഉസ്മാൻ എന്ന മദ്രസ്സാധ്യാപകനാണ് 13 കാരിയെ സ്വന്തം മുറിയിലേക്ക് പ്രലോഭിപ്പിച്ച് കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കാൻ ശ്രമിച്ചത്. പെൺകുട്ടി രക്ഷിതാക്കളോട് വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തായത്. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.

Read Previous

നഗരസഭാധ്യക്ഷയെ അധിക്ഷേപിച്ചതിന് വത്സൻ പിലിക്കോടിനെതിരെ കേസ്സ്

Read Next

ജില്ലാ പഞ്ചായത്തംഗത്തെയും കുടുംബത്തെയും ആക്രമിച്ചവർക്കെതിരെ നരഹത്യാശ്രമക്കേസ്സ്