മധ്യവയസ്ക്കൻ നഗരസഭാ ബസ്സ് സ്റ്റാന്റിൽ തൂങ്ങിമരിച്ചു

കാഞ്ഞങ്ങാട് : ആലാമിപ്പള്ളി ബസ്സ് സ്റ്റാന്റിലെ ശുചിമുറിയിൽ മധ്യവയസ്ക്കനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശിയും, കാഞ്ഞങ്ങാട്ട് താമസക്കാരനുമായ കെ.സി. ഷാജിയെയാണ് 55, ഇന്ന് രാവിലെ ആലാമിപ്പള്ളി ബസ്സ് സ്റ്റാന്റിലെ ശുചിമുറിയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആലാമിപ്പള്ളി തെരുവത്ത് താമസമുണ്ടായിരുന്ന ചെല്ലപ്പന്റെയും, കമലാക്ഷി അമ്മയുടെയും മകനായ ഷാജി നേരത്തെ സ്വർണ്ണത്തൊഴിലാളിയായിരുന്നു. ഇദ്ദേഹത്തിന്റെ കുടുംബം തെരുവത്തെ സ്ഥലം വിറ്റ് കാഞ്ഞങ്ങാട്ട് നിന്നും പോയതോടെ ഷാജി കാഞ്ഞങ്ങാട്ട് ഒറ്റയ്ക്ക് താമസിച്ചുവരികയായിരുന്നു.

ഭാര്യയും മക്കളുമുള്ള ഇദ്ദേഹം കുടുംബവുമായി അകന്ന് കഴിയുകയായിരുന്നു. കുറച്ചുകാലം വിനായക തീയേറ്ററിലെ സെക്യൂരിറ്റി ജീവനക്കാരനായി ജോലിയെടുത്തിരുന്നു. ആലാമിപ്പള്ളി ബസ്സ് സ്റ്റാന്റ് പരിസരത്ത് കുറെനാളായി ചുറ്റിക്കറങ്ങിയിരുന്ന ഷാജിയെ ഇന്ന് രാവിലെ 7 മണിയോടെയാണ് നഗരസഭാ ബസ് സ്റ്റാന്റിനകത്തെ ശുചിമുറിയുടെ ഗ്രില്ലിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം ഹോസ്ദുർഗ്ഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സഹോദരങ്ങൾ : രവീന്ദ്രൻ, ഷീബ, പ്രസന്ന, ഷീജ, ഉഷ, ഷീല, ഷാബു.

LatestDaily

Read Previous

93 ലക്ഷം രൂപ വാങ്ങി ചതിച്ച കോട്ടപ്പുറം സ്വദേശിയെ തേടി അറബ് പൗരൻ എത്തി

Read Next

നഗരസഭാധ്യക്ഷയെ അധിക്ഷേപിച്ചതിന് വത്സൻ പിലിക്കോടിനെതിരെ കേസ്സ്