ചിത്താരിയിൽ പാചക വാതകം ചോർന്നു, നൂറോളം കുടുംബങ്ങളെ ഒഴിപ്പിച്ചു
തൃക്കരിപ്പൂർ : ടൗണിൽ ഇത്രയും കാലം തുറന്നുവെച്ചിരുന്ന അറേബ്യൻ ജ്വല്ലറിയുടെ ഷട്ടർ അഞ്ചു ദിവസമായി താഴ്ത്തി പൂട്ടിട്ട് പൂട്ടി. ജ്വല്ലറിയിൽ വർഷങ്ങളായി മാനേജരായിരുന്ന തൃശൂർ സ്വദേശിയേയും കാണാനില്ല. ഇദ്ദേഹം നാട്ടിലേക്ക് പോയി. ഇനി തിരിച്ചു വരില്ലെന്നാണ് പുതിയ വിവരം. പഴയ സ്വർണ്ണം വിലയ്ക്ക് വാങ്ങി മറിച്ചു വിറ്റാണ് കഴിഞ്ഞ മൂന്നുവർഷക്കാലം അറേബ്യൻജ്വല്ലറി തുറന്നുവെച്ച് ഇടപാടുകാരെ കബളിപ്പിച്ചത്.
ജ്വല്ലറി തുറക്കാതിരുന്നാൽ ഷെയർ മുടക്കിയവർ നിയമ നടപടിക്ക് പോകുമെന്ന് കണ്ടതിനാലാണ് ജ്വല്ലറി ഇത്രയും കാലം വ്യാപാരമൊന്നുമില്ലാതെ ഷട്ടർ മാത്രം തുറന്നുവെച്ചിരുന്നത്. അറേബ്യൻ ജ്വല്ലറിയുടെ പയ്യന്നൂർ ശാഖയിലും പ്രശനങ്ങൾ തുടങ്ങി. പയ്യന്നൂർ ശാഖയിലെ ഡയറക്ടർമാർ തന്നെ പരസ്പരം ചേരിതിരിഞ്ഞ് നിയമ നടപടികൾക്ക് ഒരുങ്ങിയിരിക്കുകയാണ്. തൃക്കരിപ്പൂർ അറേബ്യൻ ജ്വല്ലറി ഷെയർ വിൽപ്പന നടത്തിയാണ് ആരംഭിച്ചതെങ്കിൽ, പയ്യന്നൂരിൽ പാർട്ട്ണർ ഷിപ്പ് വ്യവസ്ഥയിലാണ് ആരംഭിച്ചത്. ഒാരോ കോടി രൂപ ജ്വല്ലറിയിൽ മുടക്കിയ പങ്കാളികൾ പണം തിരിച്ചു കിട്ടാൻ നിയമ വഴികൾ തേടിത്തുടങ്ങി.
തൃക്കരിപ്പൂരിൽ ഷാഹൂൽ ഹമീദാണ് അറേബ്യൻ ജ്വല്ലറിയുടെ മാനേജിംഗ് ഡയറക്ടർ. ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് എ.ജി.സി.ബഷീറിന്റെ സഹോദരീ പുത്രിയുടെ ഭർത്താവാണ് ഷാഹൂൽ ഹമീദ്. ഇദ്ദേഹത്തെ അന്വേഷിച്ച് ജ്വല്ലറി നിക്ഷേപകർ പലരും വീട്ടിലെത്തുന്നുണ്ടെങ്കിലും ആൾ വീട്ടിലില്ലെന്ന് പറഞ്ഞ് നിക്ഷേപകരെ തിരിച്ചയക്കുകയാണ് ചെയ്തു വരുന്നത്. ജ്വല്ലറി പൂട്ടിയിട്ടതോടെ നിക്ഷേപകർ സംഘടിച്ചു തുടങ്ങിട്ടുണ്ട്. ഇവർ യോഗം ചേർന്ന് അനന്തര നടപടികൾക്ക് ഒരുങ്ങിട്ടുണ്ട്.