പ്രവാസിയുടെ മരണത്തിൽ കേസ്സ്

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട്ടെ സ്വകാര്യ  ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ പ്രവാസിയുടെ മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിൽ പോലീസ് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കി. ചെറുവത്തൂർ കാരി വിഷ്ണുമൂർത്തി ക്ഷേത്രത്തിന് സമീപത്തെ എം. വി. സരസനെയാണ് 60, ഇന്നലെ ഉച്ചയോടെ കോട്ടച്ചേരിയിലെ ലോഡ്ജിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.  മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു.

പത്ത് ദിവസം മുമ്പാണ് സരസൻ ലോഡ്ജിൽ മുറിയെടുത്തത്. ഇന്നലെ മുറിക്കകത്ത് നിന്നും ദുർഗന്ധമുണ്ടായതോടെയാണ് ഹോട്ടൽ അധികൃതർ പോലീസിൽ വിവരമറിയിച്ചത്. പോലീസെത്തി മുറി തുറന്നപ്പോഴാണ് സരസനെ ലോഡ്ജ് മുറിയിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചികിൽസയ്ക്കെത്തിയതായതാണെന്ന് പറഞ്ഞാണ് സരസരസൻ ലോഡ്ജിൽ മുറിയെടുത്തത്. കാഞ്ഞങ്ങാട്ടെ ആശുപത്രിയിൽ ശസ്ത്രക്രിയക്കായി എത്തിയതാണെന്നാണ് സൂചന. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ മരണകാരണം വ്യക്തമാകുകയുള്ളൂ.

സരസന്റെ മരണത്തിൽ ഹോസ്ദുർഗ്ഗ് പോലീസ് അസ്വാഭാവിക മരണത്തിന് കേസ്സെടുത്തു. രണ്ട് മാസം മുമ്പാണ് സരസൻ ഗൾഫിൽ നിന്നും നാട്ടിലെത്തിയത്. ഭാര്യ: സുഷമ. രണ്ട് മക്കളുണ്ട്. സഹോദരങ്ങൾ: സോമൻ, സത്യൻ, സുഗുണൻ.

Read Previous

മോഷണശ്രമം: തമിഴ്നാട് സ്വദേശി റിമാന്റിൽ

Read Next

സ്വകാര്യതാ ലംഘനം: കേസ്