മോഷണശ്രമം: തമിഴ്നാട് സ്വദേശി റിമാന്റിൽ

നീലേശ്വരം: വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചോടാൻ ശ്രമിക്കുന്നതിനിടെ പിടിയിലായ തമിഴ്നാട് സ്വദേശിയെ കോടതി റിമാന്റ് ചെയ്തു. ഇന്നലെ രാവിലെ നീലേശ്വരം മന്നൻപുറത്ത് കാവിന് സമീപത്താണ് സംഭവം നടന്നത്. മന്നൻപുറത്ത് കാവിന് സമീപം താമസിക്കുന്ന കൃഷ്ണകുമാറിന്റെ ഭാര്യയുടെ കഴുത്തിൽ നിന്നാണ് തമിഴ്നാട് ട്രിച്ചിയിലെ തങ്കരാജിന്റെ മകൻ മണി 30, സ്വർണ്ണമാല പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.

സ്ത്രീ ബഹളമുണ്ടാക്കിയതോടെ പരിസരവാസികൾ ഓടിയെത്തി മോഷ്ടാവിനെ കയ്യോടെ പിടികൂടി പോലീസിൽ വിവരമറിയിക്കുകയായിരുന്നു. നീലേശ്വരം ബസ്്സ്റ്റാന്റിൽ നിന്നും മന്നൻപുറത്ത് ക്ഷേത്രത്തിലേക്കെത്താനുള്ള വഴിയിലാണ് മോഷണശ്രമം ഉണ്ടായത്.  സ്ഥിരം ആൾസഞ്ചാരമുള്ള വഴിയാണിത്. പട്ടാപ്പകൽ വീട്ടിൽ കയറിയാണ് മണി വീട്ടമ്മയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. പിടിയിലായ മോഷ്ടാവിനെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്നലെ തന്നെ കോടതിയിൽ ഹാജരാക്കിയിരുന്നു, പ്രതിയെ കോടതി റിമാന്റിൽ  വെക്കാൻ ഉത്തരവിട്ടു.

Read Previous

പൂരക്കളി പണിക്കരുടെ വിലക്ക് കാലഘട്ടത്തിന് യോജിച്ചതല്ല, എം. വി. ജയരാജൻ കരിവെള്ളൂരിൽ

Read Next

പ്രവാസിയുടെ മരണത്തിൽ കേസ്സ്