നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു

നീലേശ്വരം: കോട്ടപ്പുറം ഏറമ്പുറം താമസിക്കുന്ന ബീച്ചാ ഖദീജയുടെ വീട് കത്തി നശിച്ചു. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. വൈദ്യുതി ഷോർട്ട് സർക്യൂട്ട് മുലമാണ് തീ പടർന്നത്. വീട് പൂർണ്ണമായും കത്തി നശിച്ചു. ഏകദേശം അഞ്ച് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. സന്താനങ്ങളും മറ്റ് അടുത്തവരുമില്ലാത്ത ഖദീജ സമീപ വീടുകളിലാണ് അന്തിയുറങ്ങാറ്.

വിവരമറിഞ്ഞയുനെ നീലേശ്വരം പോലീസും കാഞ്ഞങ്ങാട് ഫയർ ഫോഴ്സും  എത്തിയിരുന്നെങ്കിലും റോഡ് സൗകര്യത്തിന്റെ  അപര്യാപ്തത തീ അണക്കുന്നതിന് തടസ്സമായി. സമീപത്ത് നിന്നുള്ള കിണറിൽ നിന്ന് വെള്ളം പമ്പ് ചെയ്താണ് ഫയർഫോഴ്സ് തീയണച്ചത്. നീലേശ്വരം നഗരസഭാ വൈസ് ചെയർമാൻ പി.പി.മുഹമ്മദ് റാഫി, കൗൺസിലർ റഫീഖ് കോട്ടപ്പുറം എന്നിവർ തീയണക്കുന്നതിന് നാട്ടുകാരോടൊപ്പം നേതൃത്വം നൽകി.

Read Previous

പൂച്ചക്കാട്ട് പതിമൂന്നുകാരനെ പീഡിപ്പിച്ചു

Read Next

അടച്ചിട്ട വീട്ടിൽ നിന്നും 9 പവൻ സ്വർണ്ണം കവർന്നു