പൂച്ചക്കാട്ട് പതിമൂന്നുകാരനെ പീഡിപ്പിച്ചു

പള്ളിക്കര: വിദ്യാർത്ഥിയായ പതിമൂന്നുകാരനെ ലൈംഗീകമായി പീഡിപ്പിച്ച സംഭവം പൂച്ചക്കാട് തെക്കുപുറത്ത് നാട്ടുകാരിൽ പുകഞ്ഞു തുടങ്ങി. എട്ടാംതരം വിദ്യാർത്ഥിയെ തെക്കുപുറത്ത് തട്ടുകട നടത്തുന്ന രണ്ടംഗ സംഘമാണ് ലൈംഗീകമായി പീഡിപ്പിച്ചത്. പീഡനത്തിനുള്ള പ്രതിഫലമായി ഇവർ കുട്ടിക്ക് 500 രൂപ നോട്ട് നൽകി.

അഞ്ഞൂറ് രൂപയുമായി കുട്ടി സ്കൂളിൽ ചെന്നപ്പോൾ, അധ്യാപകൻ നടത്തിയ അന്വേഷണത്തിലാണ് കുട്ടി പ്രകൃതിവിരുദ്ധ ലൈംഗീക ചൂഷണത്തിനിരയായതായി ബോധ്യപ്പെട്ടത്. വിവരം ചൈൽഡ് ലൈനിന് നൽകിയ ശേഷം പോലീസിൽ പരാതി നൽകുകയായിരുന്നു.  രണ്ട് പ്രതികളും നാട്ടിൽ നിന്ന് മുങ്ങി.

Read Previous

അശോകനെ തെരയാൻ കൂടുതൽ പോലീസ്

Read Next

നീലേശ്വരം കോട്ടപ്പുറത്ത് വീട് കത്തി നശിച്ചു